കശ്മീരിലെ കത്വവയില്‍ പാക്കിസ്ഥാന്റെ ചാര ഡ്രോണ്‍ അതിര്‍ത്തി രക്ഷാ സേന വെടിവച്ചിട്ടു. രാവിലെ അഞ്ച് പത്തോടെയാണ് പെട്രോളിങ്ങിനിടെ ബിഎസ്എഫ് ഡ്രോണ്‍ കണ്ടെത്തിയത്. ഇന്ത്യയിലേക്ക് ആയുധങ്ങള്‍ കടത്താന്‍ ഇത്തരം ഡ്രോണുകള്‍ ഉപയോഗിക്കാറുണ്ടെന്നാണ് വിവരം. ഒന്‍പതു റൗണ്ടുകള്‍ വെടിവച്ചാണ് ഇന്ത്യന്‍ മേഖലയില്‍ 250 മീറ്റര്‍ കടന്നുകയറിയ ഡ്രോണ്‍ താഴെയിട്ടത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. അതേസമയം, ഹിരാനഗര്‍ സെക്ടറിലെ ബാബിയ പോസ്റ്റിനു നേരെ പാക്കിസ്ഥാനി റോഞ്ചേഴ്‌സ് വെടിവയ്പ്പു നടത്തി. രാവിലെ 8.50 ഓടെയാണു സംഭവം.