ന്യൂദല്‍ഹി: ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 14,516 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 375 പേരാണ് മരണപ്പെട്ടത്. ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണ് ഇത്.
അതേസമയം ലോകത്ത് 87.58 ലക്ഷം പേര്‍ ഇതുവരെ കോവിഡ് വൈറസ് ബാധിതരായി. 4,625,445(4.63ലക്ഷം)പേര്‍ രോഗമുക്തരായതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. ലോകത്തുടനീളം 4,62,519 പേരാണ് കോവിഡ് ബാധിതരായി ഇതുവരെ മരണമടഞ്ഞത്.
അമേരിക്കയില്‍ ഇതുവരെ 2,297,190 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 1.21ലക്ഷം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. കഴിഞ്ഞ ദിവസം 24 മണിക്കൂറിനിടെ അമേരിക്കയില്‍ 700ല്‍ പരം ആളുകളാണ് മരിച്ചത്.

