ചാത്തമംഗലം പഞ്ചായത്തിന്റെയും ചൂലൂർ പി.എച്ച്.സിയുടെയും ആഭിമുഖ്യത്തിൽ കുടുംബശ്രീ പ്രവർത്തകർക്ക് ഡങ്കിപ്പനി നിയന്ത്രണ പരിപാടികളെ പറ്റി പരിശീലനം നല്കി.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓലിക്കൽ അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു.
CDS ചെയർ പേഴ്സൺ കമല എൻ.പി. അധ്യക്ഷയായി. മെഡിക്കൽ ഓഫിസർ ഡോ. സ്മിത റഹ്മാൻ ,ഹെൽത്ത് ഇൻസ്പെക്ടർ സിജു കെ നായർ. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ അബ്ദുൾ റഷീദ്, സുധീർ രാജ് ഒ , ബാബു കെ.എന്നിവർ ക്ലാസ്സെടുത്തു.
ഞായറാഴ്ച എല്ലാ വീടുകളിലും കൊതുകിന്റെ ഉറവിടനശീകരണ പ്രവർത്തനങ്ങൾ
നടത്താൻ തീരുമാനിച്ചു.