Local News

കുന്ദമംഗലത്തെ മാധ്യമ പ്രവർത്തകർക്ക് കിറ്റുകൾ നൽകി

കോവിഡ് 19 മഹാമാരിരണ്ടാംഘട്ടത്തിൽ സ്വന്തം ജീവൻ പോലും മറന്ന് പ്രതിരോധപ്രവർത്തന രംഗത്ത് നിറഞ്ഞു നിൽക്കുന്ന കുന്ദമംഗലത്തെ മാധ്യമ പ്രവർത്തകർക്ക് ജനതദൾ (എസ്) കുന്ദമംഗലംപഞ്ചായത്ത് കമ്മറ്റി പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു.

യുവജനതദൾ സംസ്ഥാന സെക്രട്ടറി സി.കെ.ഷമീംകുന്ദമംഗലം പ്രസ് ക്ലബ് പ്രസിഡൻ്റ് ഹബീബ് കാരന്തൂരിന് കിറ്റ് നൽകി ഉദ്ഘാടനം ചെയ്തു.യൂസുഫ് പടനിലം, ജാബിർ പടനിലം, ലത്തീഫ് കാരക്കോത്ത്, വിജയൻ ചോലക്കര, റാഫി പുതിയോട്ടിൽ, പ്രസ് ക്ലബ് സിക്രട്ടറി ബഷീർ പുതുക്കുടി തുടങ്ങിയവർ പങ്കെടുത്തു. കുന്ദമംഗലം പ്രസ് ക്ലബിന് കീഴിൽ ഇരുപതോളം വരുന്ന അംഗങ്ങൾക്ക് കമ്മറ്റി കിറ്റുകൾ വീടുകളിൽ എത്തിച്ചു നൽകി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!