കേരളത്തിൽ പ്രഖ്യാപിച്ച സാമ്പത്തിക സംവരണം റദ്ദാക്കണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അർഹമായ പ്രാതിനിധ്യം പിന്നാക്ക വിഭാഗങ്ങൾക്ക് ഉറപ്പാക്കി സാമ്പത്തിക സംവരണം കൊണ്ടു വരാനാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ശ്രമിക്കേണ്ടത്. സംവരണം 50 ശതമാന പരിധി കടക്കരുതെന്ന സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്‍റെ വിധി. ഈ പരിധിക്ക് ആധാരമായ ഇന്ദിര സാഹ്നി കേസിലെ സുപ്രീംകോടതി വിധി പുനഃപരിശോധിക്കാൻ സമർപ്പിച്ച അപ്പീലുകൾ തള്ളിയാണ് അശോക് ഭൂഷൺ അദ്ധ്യക്ഷനായ ബെഞ്ചിന്‍റെ ഉത്തരവ്. ഈ ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചവരിൽ കേരള സർക്കാരുമുണ്ടെന്നതാണ് കൗതുകകരമായ വസ്തുതയെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
കേരളത്തിൽ പ്രഖ്യാപിച്ച സാമ്പത്തിക സംവരണം റദ്ദാക്കണമെന്ന് വെള്ളാപ്പള്ളി നടേശൻ

