ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് രോഗമുക്‌തിയിൽ ആശ്വാസം തുടരുമ്പോൾ രോഗ ബാധിതരുടെ എണ്ണത്തിൽ ആശങ്ക വർധിക്കുന്നു. കഴിഞ്ഞദിവസം മാത്രം മ 5,611 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസത്തേക്കാൾ എന്നതിൽ വർദ്ധനവ് കാണിക്കുന്നതാണ് പുതിയ കണക്കുകൾ കഴിഞ്ഞ 24 മണിക്കൂറിൽ 140 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
രാജ്യത്താകെ കോവിഡ് റിപ്പോര്‍ട്ട് ചെയ്തവരുടെ എണ്ണം 1,06,750 ആയി. ആകെ മരണസംഖ്യ 3,303 ആണെന്നും കണക്കുകൾ പറയുന്നു.രോഗം ബാധിച്ചവരില്‍ 39.62 ശതമാനം പേരാണ് രോഗമുക്തി നേടിയത്.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് തമിഴ്‌നാട്ടില്‍ ചൊവ്വാഴ്ച 688 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു ഇതോടെ സംസ്ഥാനത്ത് ആകെ രോഗികളുടെ എണ്ണം 12,448 ആയി. ഗുജറാത്തില്‍ 12,140 പേര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്. ഉത്തർപ്രദേശിലും രോഗികളുടെ എണ്ണം വർധിക്കുകയാണ്