ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്റെയും മകൾ ആരാധ്യ ബച്ചൻ, തന്റെ ആരോഗ്യ നിലയെ കുറിച്ച് വ്യാജ വാർത്ത നൽകിയ യൂട്യൂബ് ചാനലിനെതിരെ പരാതിയുമായിഡൽഹി ഹൈക്കോടതിയിൽ.
കുട്ടിയായ തനിക്കെതിരെ വ്യാജ വാർത്ത പ്രചരിപ്പിക്കുന്ന ചാനൽ നിരോധിക്കണമെന്നാണ് ആരാധ്യയുടെ ആവശ്യം. വ്യാഴാഴ്ച ഹര്‍ജിയില്‍ കോടതി വാദം കേള്‍ക്കും.
മാതാപിതാക്കള്‍ക്കൊപ്പം പൊതുചടങ്ങില്‍ പ്രത്യപ്പെടാറുള്ള ആരാധ്യയ്‌ക്കെതിരേ സൈബര്‍ ഇടത്ത് വ്യാപകമായ ആക്രമങ്ങളാണ് ചിലര്‍ അഴിച്ചുവിടുന്നത്. ഇതിനെതിരേ പിതാവ് അഭിഷേക് ബച്ചന്‍ കടുത്ത വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. തങ്ങളെ അധിക്ഷേപിക്കുന്നത് ഉള്‍ക്കൊള്ളാനാകും, ഒരു കൊച്ചുപെണ്‍കുട്ടിയെ ഉപദ്രവിക്കുന്നത് പിതാവെന്ന നിലയില്‍ സഹിക്കാനാകില്ല. സൈബറിടത്ത് പറയുന്ന അഭിപ്രായങ്ങള്‍ ഇക്കൂട്ടര്‍ക്ക് തന്റെ മുന്നില്‍ വച്ച് പറയാന്‍ ധൈര്യമുണ്ടോ എന്നും അഭിഷേക് ചോദിച്ചിരുന്നു.