
മാര്‍ച്ച് 21 ലോക വനദിനാചരണത്തോട് അനുബന്ധിച്ച് വനംവകുപ്പ് സംഘടിപ്പിക്കുന്ന പരിപാടികള്‍ തിരുവനന്തപുരം വനംആസ്ഥാനത്ത് മന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ മന്ത്രി വനമിത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.ആന്റണി രാജു എം എല്‍ എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ നടന്‍ ടൊവിനോ തോമസ് ഓണ്‍ലൈനിലൂടെ മുഖ്യാതിഥിയായി പങ്കെടുക്കും. സര്‍പ്പ ആപ്പുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ വീഡിയോയുടെ പ്രകാശനവും ടൊവിനോ നിര്‍വഹിക്കും. സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ ഡോ എന്‍ അനില്‍ കുമാര്‍ മുഖ്യപ്രഭാഷണം നടത്തും. ആരണ്യം വനദിനപ്പതിന്റെ ഉദ്ഘാടനം അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡോ എല്‍ ചന്ദ്രശേഖര്‍ നിര്‍വഹിക്കും. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രമോദ് ജി കൃഷ്ണന്‍ കുങ്കി എന്ന വീഡിയോ പ്രകാശനം ചെയ്യും. അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ജസ്റ്റിന്‍ മോഹന്‍ സര്‍പ്പ കിറ്റുകളുടെ വിതരണം നിര്‍വഹിക്കും. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ രാഖി രവികുമാര്‍ കുരുവിക്കൊരു കൂട് പദ്ധതി ഉദ്ഘാടനം ചെയ്യും. ഐ എം എ പ്രസിഡന്റ് ഡോ കെ എ ശ്രീവിലാസന്‍ സ്‌നേഹഹസ്തം പദ്ധതി വിശദീകരണം നടത്തും. ഡോ ജോസഫ് ബെനവെന്‍, ഡോ ഹേമ ഫ്രാന്‍സിസ്, ഡോ എ മാര്‍ത്താണ്ഡപിള്ള തുടങ്ങിയര്‍ സംസാരിക്കും.അഡിഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡോ പി പുകഴേന്തി സ്വാഗതവും ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ശ്യാം മോഹന്‍ലാല്‍ നന്ദിയും പറയും.