
കളമശേരി പോളിടെക്നിക്കിലെ വിദ്യാർഥികൾക്ക് കഞ്ചാവ് എത്തിക്കുന്ന അന്യസംസ്ഥാന തൊഴിലാളികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. പിടിയിലായ അന്യസംസ്ഥാനക്കാരായ സുഹൈലും അഹിന്ത മണ്ഡലും മുഖ്യ കണ്ണികളാണെന്ന് പൊലീസ് പറയുന്നു. ഇവരുടെ കൂട്ടാളിയെ നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബംഗാൾ സ്വദേശിയും ഇവരുടെ കൂട്ടാളിയുമായ ദീപു മൊണ്ടലിനെ ഒന്നര കിലോ കഞ്ചാവുമായാണ് നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തത്.ഇതര സംസ്ഥാനക്കാരുമായി നേരത്തെ അറസ്റ്റിലായ ഷാലിക്കിന് മുൻപും സാമ്പത്തിക ഇടപാടുകളുണ്ട്. സംഘത്തിലെ മറ്റുള്ളവർക്കായി അന്വേഷണം തുടരുകയാണ്.