മതങ്ങളുമായി ബന്ധപ്പെട്ട ചിഹ്നമോ പേരോ ഉപയോഗിക്കുന്ന പാർട്ടികളുടെ രജിസ്‌ട്രേഷൻ റദ്ദാക്കണമെന്ന ഹർജിയിൽ ബി ജെ പിക്കെതിരെ മുസ്ലിം ലീഗ്. ബി ജെ പി ഉപയോഗിക്കുന്ന താമര ചിഹ്നം ഹിന്ദു, ബുദ്ധ മതവുമായി ബന്ധപ്പെട്ടതാണെന്നും അതിനാൽ ബി ജെ പി യെയുംകേസിൽകക്ഷി ചേർക്കണമെന്നാണ് ലീഗിന്റെ ആവശ്യം.
താമര സരസ്വതി ദേവിയുടെ ഇരിപ്പിടമാണെന്നും വിഷ്ണു, ബ്രഹ്മാവ്, ശിവൻ എന്നിവയുമായി താമര ബന്ധപ്പെട്ടിരിക്കുന്നുവെന്നും ലീഗിന്റെ അപേക്ഷയിൽ പറയുന്നു. കൂടാതെ ശിവസേന, ശിരോമണി അകാലിദൾ, ഹിന്ദു സേന, ഹിന്ദു മഹാസഭ, ക്രിസ്ത്യൻ ഡെമോക്രാറ്റിക് ഫ്രണ്ട്, ഇസ്‌ലാം പാർട്ടി ഹിന്ദ് തുടങ്ങിയ 26 കക്ഷികളെ കേസിൽ പ്രതികളാക്കണമെന്നും ലീഗ് ആവശ്യപ്പെടുന്നു.
കേസിൽ വാദം കേട്ട സുപ്രിം കോടതി നാലാഴ്ച കഴിഞ്ഞ് കേസ് വീണ്ടും പരിഗണിക്കാനായി മാറ്റിവെച്ചു.

