കുന്ദമംഗലം: താഴെപടനിലത്ത് ഇന്ന് രാവിലെ നടന്ന വാഹനാപകടത്തിൽ മാനിപുരം മുണ്ടയം പുറത്ത്സാജിദ് (45) മരണപ്പെട്ടു. . വയനാട് ഭാഗത്തേക്ക് പോവുകയായിരുന്ന മിനി ട്രക്കും നരിക്കുനിയിൽ നിന്നും വരികയായിരുന്ന മിനി ബസ്സും തമ്മിലാണ് കൂട്ടിയിടിച്ചത്., നരിക്കുനിയിൽ ഭാഗത്ത്നിന്ന് വന്ന ബസ്സ് താഴെ പടനിലത്ത് നിന്ന് കളരിക്കണ്ടി ഭാഗത്തേക്ക് തിരിയുന്നതിനിടെയാണ് എതിർദിശയിൽ വന്ന ട്രക്ക് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ട്രക്ക് ഗുരുതരമായി തകർന്നു.

നാട്ടുകാർ ഉടൻ രക്ഷാപ്രവർത്തനം ആരംഭിച്ച് ഡ്രൈവറെ സമ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കൂടെയുണ്ടായിരുന്ന
മാന്യപുരം സ്വദേശി അബ്ദുൽ അസീസിന്പരിക്കേറ്റു മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. അപകടങ്ങൾപതിവാകുന്ന പ്രദേശമാണിത് ഈ കൊടും വളവ് നിവർത്തിയാൽ മാത്രമേകൂടെ കൂടെ ഉണ്ടാവുന്ന അപകടങ്ങൾ കുറയ്ക്കാൻ സാധിക്കുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.

