Trending

ഉത്തർപ്രദേശിൽ പത്താംക്ലാസുകാരൻ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു:ഈ വർഷം കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 3 പേർ

ഉത്തർപ്രദേശിലെ പിലിബത്തിൽ പത്താംക്ലാസുകാരൻ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. പങ്കജ്(18) എന്ന വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ടത്. പിലിബിത്തിൽ ഈ വർഷം മാത്രം കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 3 പേരാണ്. പിലിബത്ത് ജില്ലയിലെ പണ്ടാരി ​ഗ്രാമത്തിൽ കുളത്തിന് സമീപത്ത് വെച്ചാണ് കടുവ പങ്കജിനെ ആക്രമിച്ചത്. സംഭവത്തിൽ വനംവകുപ്പ് അധികൃതരുടെ അനാസ്ഥ ആരോപിച്ച് പ്രദേശവാസികൾ പ്രതിഷേധിച്ചു. കഴിഞ്ഞ ജനുവരിയിൽ ഇവിടെ കടുവയുടെ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു. മരിച്ച പങ്കജിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുമെന്ന് അധികൃതർ അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!