ഹൈദരാബാദ്: മലയാളി നടി അനുപമ പരമേശ്വരന് ഗ്ലാമറസായി അഭിനയിക്കുന്ന ‘ടില്ലു സ്ക്വയര്‍’ എന്ന ചിത്രം റിലീസിന് ഒരുങ്ങുന്നു. പല പ്രവാശ്യം റിലീസ് മാറ്റിവച്ച ചിത്രം മാര്‍ച്ച് 29ന് പുറത്തിറങ്ങും എന്നാണ് അണിയറക്കാര്‍ അറിയിക്കുന്നത്. സിത്താര എന്റര്‍ടെയ്മെന്റാണ് ചിത്രം നിര്‍മ്മിക്കുന്നത്. മാല്ലിക് റാം ആണ് സംവിധാനം.
സിദ്ധു ജോന്നലഗദ്ദയാണ് ചിത്രത്തിലെ നായകന്. സിദ്ധു ജോന്നലഗദ്ദ കോമഡി വേഷത്തിലാണെങ്കിലും ട്രെയിലറിലും ചിത്രത്തിന്റെ മുന്‍പ് ഇറങ്ങിയ പ്രമോഷന് പോസ്റ്ററുകളിലും പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത് അനുപമ പരമേശ്വരനായിരുന്നു. അനുപമയുടെ ഏറ്റവും ബോള്‍ഡ് ഗ്ലാമറസ് റോളുകളില്‍ ഒന്നാണ് ഇതെന്നാണ് ടോളിവുഡിലെ സംസാരം.
തമന് ആണ് ഈ കോമഡി എന്റര്‍ടെയ്മെന്റ് ചിത്രത്തിന്റെ പാശ്ചത്തല സംഗീതം. രാം മിരിയാലയും അച്ചു രാജാമണിയും ചേര്‍ന്നാണ് സംഗീതം ഒരുക്കുന്നത്. സിദ്ധു ജോന്നലഗദ്ദ ചിത്രത്തില്‍ ഡിജെ ടില്ലു എന്ന റോളിലാണ് എത്തുന്നത്. ടില്ലുവിന്റെ കാമുകി റോളിലാണ് അനുപമ എത്തുന്നത്. ചിത്രത്തിലെ ട്രെയിലറിലെ ഇരുവരുടെയും ചുംബന രംഗങ്ങള്‍ വൈറലായിരുന്നു.

