ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ ശാസ്ത്ര പത്രപ്രവര്‍ത്തന പുരസ്കാരം നേടിയ മാധ്യമപ്രവര്ത്തകന് എം. ജയതിലകന്‍ ജന്മനാടിന്റെ ആദരം. വെസ്റ്റ് പിലാശ്ശേരിയില്‍ നടന്ന അനുമോദന ചടങ്ങ് പി.ടി.എ. റഹിം. എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. തിരുവിലത്ത് ചന്ദ്രന് അധ്യക്ഷനായി. ടി.വി. ബാലന് മുഖ്യപ്രഭാഷണം നടത്തി. എ.പി. കുഞ്ഞാമു മുഖ്യാതിഥിയായി. ജനാര്ദനന് കളരിക്കണ്ടി, ടി.കെ. ഹിതേഷ്കുമാര്‍, എ.പി. ദേവദാസന്, കെ. ഖാദര്‍, പ്രവീണ്‍ പടനിലം, എന്‍. കേളന്, കെ.പി. ബാബുരാജന് എന്നിവര്‍ സംസാരിച്ചു.
പുരസ്കാരജേതാവ് ജയതിലകന്‍ ജന്മനാടിന്റെ ആദരം

