ആള്‍ക്കൂട്ട മര്‍ദ്ദനത്താല്‍ കൊല്ലപ്പെട്ട മധുവിന്റെ കഥ പറയുന്ന ചിത്രമാണ് ‘ആദിവാസി’. ലോകത്തിൽ ഏറ്റവും വെറുക്കപ്പെട്ട സെൽഫി എന്ന ടാഗ് ലൈനോട് കൂടി ചിത്രത്തിൻറെ രണ്ടാമത്തെ പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. മധുവിന്റെ കൊലപാതക കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുണ്ട് എന്ന ബന്ധുക്കളുടെ ആരോപണം നിലനിൽക്കെയാണ് പോസ്റ്റർ റിലീസായിരിക്കുന്നത്.
സംഭവത്തിൽ മധുവിനെ മർദിക്കുന്നതിനിടെ എടുത്ത സെൽഫി ഏറെ ചർച്ചയായിരുന്നു. ഇതിനെ ഓർമ്മിപ്പിക്കുന്ന രംഗമാണ് പോസ്റ്ററിലും കാണിക്കുന്നത്.
വിജീഷ് മണികഥ എഴുതി സംവിധാനം ചെയുന്ന ചിത്രം നിർമ്മിക്കുന്നത് ഏരിസിന്റെ ബാനറിൽ കവിയും ഹോളിവുഡ് സംവിധായകനുമായ ഡോ. സോഹൻ റോയിയാണ് . ശരത് അപ്പാനിയാണ് പ്രധാന വേഷം കൈകാര്യം ചെയ്യുന്നത് .
ചന്ദ്രൻ മാരി, വിയാൻ, മുരുകേഷ് ഭുതുവഴി, മുത്തുമണി, രാജേഷ് ബി, പ്രകാശ് വാടിക്കൽ, റോജി പി കുര്യൻ, വടികയമ്മ, ശ്രീകുട്ടി, അമൃത,മാസ്റ്റർ മണികണ്ഠൻ, ബേബി ദേവിക തുടങ്ങിയവരും ചിത്രത്തിലഭിനയിക്കുന്നു.ശരത് അപ്പാനിയോടൊപ്പം ആദിവാസി കലാകാരന്മാരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

