ചൂലൂർ എ.എൽ.പി സ്കൂൾ കിച്ചൻ കോംപ്ലക്സ് എം.എൽ.എ ഉദ്ഘാടനം ചെയ്തു
ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ ചൂലൂർ എ.എൽ.പി സ്കൂളിൽ പുതുതായി നിർമിച്ച കിച്ചൻ കോംപ്ലക്സ് പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 10 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിട നിർമാണം നടത്തിയത്.
കുന്നമംഗലം മണ്ഡലത്തിൽ മാർച്ച് 31നകം പൂർത്തീകരിച്ച നൂറ് പ്രവൃത്തികളുടെ ഉദ്ഘാടനം നിർവ്വഹിക്കുന്ന നൂറുദിനം നൂറ് പദ്ധതികളിൽ ഉൾപ്പെടുത്തിയാണ് കിച്ചൻ കോംപ്ലക്സിൻ്റെ ഉദ്ഘാടന പരിപാടി സംഘടിപ്പിച്ചത്.
ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഓളിക്കൽ ഗഫൂർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് എം സുഷമ, വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ വി.’പി അബൂബക്കർ സിദ്ദീഖ്, മെമ്പർമാരായ പുഷ്പ മുതയേരി, റസീന പറക്കാപോയിൽ, വിശ്വൻ വെള്ളലശ്ശേരി, കുന്നമംഗലം എ.ഇ.ഒ കെ.ജെ പോൾ, പി ഷിജുലാൽ, ചൂലൂർ നാരായണൻ, ശിവദാസൻ നായർ മംഗലഞ്ചേരി, വേലായുധൻ അരയങ്കോട്, ഉമ്മർ വെള്ളലശ്ശേരി, മാനേജർ ശ്രീദേവി അമ്മ സംസാരിച്ചു.
പി.ടി.എ പ്രസിഡൻ്റ് ടി.കെ മുരളീധരൻ സ്വാഗതവും ഹെഡ്മിസ്ട്രസ് എം.എൻ കാന്തി നന്ദിയും പറഞ്ഞു.