കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളോട് ശക്തമായ പ്രതിരോധ നടപടികള്‍ ഉറപ്പുവരുത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. കേരളം, മഹാരാഷ്ട്ര, പഞ്ചാബ്, ഛത്തീസ്ഗഢ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ദൈനംദിന കേസുകളില്‍ വര്‍ധനവുണ്ടായത്.കോവിഡ് വാക്‌സിനേഷന്‍ നടപടികള്‍ തുടരുന്നതിനിടെയാണ് ഈ ഉയര്‍ച്ച.
രാജ്യത്തെ 87ശതമാനം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ആറു സംസ്ഥാനങ്ങളില്‍ നിന്നാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പഞ്ചാബാണ് കോവിഡ് കേസുകള്‍ ഉയരുന്ന മറ്റൊരു സംസ്ഥാനം. മഹാരാഷ്ട്രയിലേത് പോലെ കഴിഞ്ഞ ഒരാഴ്ചയായി കോവിഡ് കേസുകള്‍ പഞ്ചാബിലും വര്‍ധിക്കുന്നുണ്ട്. ഏറെ നാളുകള്‍ക്ക് ശേഷമാണ് മഹാരാഷ്ട്രയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ 6112 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പ്രതിരോധ നടപടികള്‍ നടപ്പാക്കുന്നതിലെ പോരായ്മയാണ് മഹാരാഷ്ട്രയിലെ വര്‍ധനവിന് കാരണമെന്നാണ് ആരോഗ്യമന്ത്രാലയം വിലയിരുത്തന്നത്. പ്രത്യേകിച്ച് ലോക്കല്‍ ട്രെയിനുകള്‍ ആരംഭിച്ച ശേഷം.

