kerala

‘സാമ്പത്തികമായി കേരളം തകർന്ന് തരിപ്പണമായി’: നയപ്രഖ്യാപനത്തിൽ സർക്കാർ പരാജയം തെളിഞ്ഞു’; വി ഡി സതീശൻ

നയപ്രഖ്യാപനത്തിൽ സർക്കാർ തെറ്റായ അവകാശവാദം ഉന്നയിച്ചെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തെറ്റായ കാര്യങ്ങൾ ഗവർണറെ കൊണ്ട് വായിപ്പിച്ചാണ് നയപ്രഖ്യാപന പ്രസംഗം നടത്തിയത്. 52,000 കോടി രൂപ കേന്ദ്രത്തിൽ നിന്ന് കിട്ടാനുണ്ടെന്ന് പറഞ്ഞ സർക്കാർ ഇപ്പോൾ ഒന്നും മിണ്ടുന്നില്ല. നയപ്രഖ്യാപന പ്രസംഗത്തിൽ അതേക്കുറിച്ച് ഒന്നും പറയുന്നില്ല. ഇപ്പോൾ വേറെ കണക്കുകൾ പറയുന്നുവെന്നും വി ഡി സതീശൻ വിമർശിച്ചു.

തെറ്റായ അവകാശവാദങ്ങൾ കുത്തിനിറച്ച നയ പ്രഖ്യാപനം. സർക്കാർ പാവങ്ങളെ കബളിപ്പിക്കുന്നു. അർദ്ധ സത്യങ്ങളാണ് നയപ്രഖ്യാപനം. സാമ്പത്തികമായി കേരളം തകർന്ന് തരിപ്പണമായി. തകർന്ന് തരിപ്പണമായി നിൽക്കുന്നത് നാല് വർഷ കോഴ്‌സുകളും ഉന്നത വിദ്യാഭ്യാസ രംഗവുമാണ്, ഒരു സർക്കാരിന്റെ പരാജയം വരികൾക്കിടയിലൂടെ മുഴച്ച് നിൽക്കുന്നു.

സജി ചെറിയാനെ മന്ത്രി സഭയിൽ ഇരുത്തിയാണ് നയപ്രഖ്യാപനത്തിൽ മതേതരത്വം പറയുന്നത്. സജി ചെറിയാന്റെ പ്രസ്താവന മുഖ്യമന്ത്രിയുടെ അറിവോടെയാണ്. ആസൂത്രിതമായി നടത്തുന്ന ഭൂരിപക്ഷ പ്രീണനമാണ് സിപിഐഎം നടത്തുന്നത്. നേരത്തെ മുഖ്യമന്ത്രി ഡൽഹിയിൽ വെച്ച് ഇംഗ്ലീഷിന് പത്രത്തിന് ഇതേ മട്ടിൽ ലഘു വിവരണം കൊടുത്തു.

അത് നിഷേധിച്ചു എങ്കിലും കേരളത്തിൽ വന്ന് ചില സമുദായ നേതാക്കളെ കൊണ്ട് പറയിച്ചു. ഇപ്പോൾ സജി ചെറിയാനും പറയുന്നു. ജയിച്ചു വന്നവരുടെ ജാതി നോക്കാനാണ് ഒരു മന്ത്രി പറയുന്നത്. ഭരണഘടന ലംഘനവും സത്യപ്രതിജ്ഞ ലംഘനവുമാണ് മന്ത്രി നടത്തിയത്. പദവിയിലിരിക്കാൻ മന്ത്രി യോഗ്യനല്ല. പറഞ്ഞിട്ട് എത്ര മണിക്കൂർ ആയി. തിരുത്താൻ പോലും തയ്യാറല്ലെന്നും സതീശൻ വിമർശിച്ചു.

ശബരിമല സ്വർണക്കൊള്ളയിലെ ഹൈക്കോടതി ഉത്തരവ് അതീവ ഗൗരവതരം. ഒറിജിനൽ പാളി അവിടെനിന്ന് കടത്തിയെന്നാണ് കോടതി ചൂണ്ടിക്കാട്ടുന്നത്. സ്വർണ്ണപ്പാളി കോടീശ്വരന് വിറ്റു എന്ന പ്രതിപക്ഷ ആരോപണത്തിന് അടിവര ഇടുന്നതാണ് കോടതിയുടെ ഈ നിരീക്ഷണം. ഗുരുതരമായ കണ്ടെത്തലുകൾ ആണ് കോടതി നടത്തിയിരിക്കുന്നത്.

ഒറിജിനൽ പാളി കടത്തി എന്ന് പറഞ്ഞിരിക്കുന്നു. തന്ത്രിക്ക് വാജി വാഹനം കൈമാറിയത് ഹൈക്കോടതി വിധി പ്രകാരം. അതിൽ സിപിഐഎം മെമ്പർ കൂടി പങ്കെടുത്തു. താന്ത്രിക വിധിപ്രകാരമാണ് വാജി വാഹനം കൈമാറിയത്. പരസ്യമായാണ് വാഹനം കൈമാറിയത്. മൂന്ന് സിപിഐഎം നേതാക്കൾ അകത്താണ്. കൂടുതൽ പേരുകൾ വരുമെന്ന പേടിയാണ്. SIT അന്വേഷണം മന്ദഗതിയിലാണ് നടകുന്നത്. അന്വേഷണം ശരിയായി നടക്കുമെന്ന് വിചാരിക്കുന്നുവെന്നും സതീശൻ വ്യക്തമാക്കി.

ഗവർണർ സർക്കാർ തർക്കം എന്നു കേട്ടാൽ ജനങ്ങൾ ചിരിക്കും. ഏത് രാത്രിയിലും സെറ്റിൽമെൻ്റ് ആകും. സമുദായ നേതാക്കൾ വർഗീയത പറഞ്ഞാൽ എതിർക്കും. അതിൽ മാറ്റമില്ല. UDF ൻ്റെ നിലപാടാണത്. ഞാൻ വിമർശനത്തിന് അതീതനല്ല. സമുദായ നേതാക്കൾക്കും രാഷ്ട്രീയ നേതാക്കൾക്കും വിമർശിക്കാം. അതിലൊന്നും കുഴപ്പമില്ല.

അവർ ഉപയോഗിച്ച് ഭാഷ ഞാൻ ഉപയോഗിക്കില്ല. സമുദായ നേതാക്കളുടെ വിമർശനം യുഡിഎഫിന് എതിരാണെന്ന് കരുതുന്നില്ല. ചിലപ്പോൾ എന്നെ ഇഷ്ടമല്ലാഞ്ഞിട്ടായിരിക്കും. ചിലർക്ക് അങ്ങനെ ഉണ്ടല്ലോ നമ്മുടെ ഇഷ്ടം ആവില്ല. യുഡിഎഫിന് എതിരായിരിക്കില്ല. യുഡിഎഫ് ടീംയുഡിഎഫ് ആയാണ് പോകുന്നത്. സംഘടനകൾ ഐക്യപ്പെട്ടാൽ ഒരു കുഴപ്പവുമില്ല. ആരും ഭിന്നിക്കരുതെന്നും സതീശൻ കൂട്ടിച്ചേർത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala kerala Trending

കാട്ടാന ആക്രമണം; മാനന്തവാടിയില്‍ നിരോധനാജ്ഞ; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

സുല്‍ത്താന്‍ ബത്തേരി: വയനാട്ടിലെ കാട്ടാന ആക്രമണത്തില്‍ മാനന്തവാടി നഗരസഭയിലെ നാല് വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുറക്കന്മൂല, പയ്യമ്പളി, കുറുവ, കാടന്‍കൊല്ലി മേഖലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. വനംവകുപ്പിനുണ്ടായ വീഴ്ചകള്‍
kerala kerala politics

വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ ഇടപാട്; വീണയുടെ എക്‌സാലോജിക് കമ്പനിയെ ന്യായീകരിച്ച് സിപിഎം രേഖ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ എക്‌സാലോജിക് കമ്പനിയെ ന്യായീകരിച്ച് സിപിഎം രേഖ. വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ ഇടപാടാണെന്നാണ് പാര്‍ട്ടി ന്യായീകരിക്കുന്നത്. കമ്പനിക്ക് പോലും പരാതിയില്ലാത്ത വിഷയമാണ്.
error: Protected Content !!