Trending

വയനാട്ടിൽ മാനസികാസ്വാസ്ഥ്യമുള്ള സ്ത്രീയെ പീഡിപ്പിച്ചതായി പരാതി

മാനന്തവാടി: വയനാട്ടിൽ ആദിവാസി സ്ത്രീയെ ക്രൂരമായി ബലാൽത്സംഗം ചെയ്തതായി പരാതി. തിരുനെല്ലി സ്വദേശിയായ 40കാരി മാനന്തവാടി ഡിവൈഎസ്പിക്ക് പരാതി നൽകി. മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്ന തന്നെ നാട്ടുകാരനായ പ്രതി നിരന്തരം ലൈംഗികമായി ഉപദ്രവിച്ചെന്ന് യുവതി പറഞ്ഞു.സ്വാമിയുടേതെന്ന് പറഞ്ഞ് ജപിച്ച ചരട് കൈയ്യിൽ കെട്ടി ഭീഷണിപ്പെടുത്തിയെന്നും ചരട് കെട്ടിയാല്‍ മരുന്ന് കഴിക്കാതെ രോഗം മാറുമെന്ന് പറഞ്ഞ് ലൈംഗികമായി പീഡിപ്പിച്ചെന്നും യുവതി പറഞ്ഞു. നേരത്തെ പൊലീസിൽ വിവരറിയിച്ചെങ്കിലും നടപടിയെടുത്തില്ലെന്നും പൊലീസ് ഒത്തുതീർപ്പ് ആവശ്യപ്പെട്ടെന്നും യുവതി കൂട്ടിച്ചേർത്തു.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!