Trending

സ്റ്റേജിലുണ്ടായ അപകടം; വിസ്‌ടെക്‌സ് ഏഷ്യ-പസിഫിക് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി സിഇഒക്ക് ദാരുണാന്ത്യം

കമ്പനിയുടെ രജത ജൂബിലി ആഘോഷങ്ങൾക്കിടെ സ്റ്റേജിലുണ്ടായ അപകടത്തിൽ സിഇഒക്ക് ദാരുണാന്ത്യം. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന വിസ്‌ടെക്‌സ് ഏഷ്യ-പസിഫിക് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെസോഫ്റ്റ്‌വെയര്‍ കമ്പനിയുടെ സിഇഒ സഞ്ജയ് ഷാ (56)ആണ് മരിച്ചത്. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയിലാണ് കമ്പനിയുടെ രജതജൂബിലി ആഘോഷങ്ങള്‍ൾ സംഘടിപ്പിച്ചത്. അപകടത്തിൽ കമ്പനിയുടെ പ്രസിഡന്റ് വിശ്വനാഥ രാജ് ദത്തിയയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ തുടക്കത്തില്‍ ഇരുവരെയും ഇരുമ്പു കൂടിനുള്ളിലാക്കി സ്റ്റേജിന്റെ മുകളിൽ നിന്ന് താഴേക്ക് ഇറക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇരുമ്പ് കൂടിന്റെ കയര്‍ പൊട്ടിയതോടെ 15 അടി ഉയരത്തില്‍നിന്ന് ഇരുവരും കോണ്‍ക്രീറ്റ് തറയിലേക്കു വീഴുകയുമായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് 7.40നാണ് അപകടം സംഭവിച്ചത്.കമ്പനിയുടെ പ്രധാനികളായ ഇരുവരും സംഗീത പരിപാടിക്കിടെ മുകളിൽ നിന്ന് താഴേക്ക് ഇറങ്ങുന്നതായിരുന്നു പരിപാടി. ഇരുമ്പ് കൂട്ടില്‍നിന്ന് ജീവനക്കാർക്കുനേരെ കൈവീശി ഇരുവരും താഴേക്ക് പതിയെ ഇറങ്ങുന്നതിനിടെ കയർ പെട്ടെന്ന് പൊട്ടുകയായിരുന്നു. ഇരുവരെയും ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഷായുടെ ജീവന്‍ രക്ഷിക്കാനായില്ല. മുംബൈ സ്വദേശിയായ ഷാ, 1999ലാണ് വിസ്‌ടെക് എന്ന കമ്പനി തുടങ്ങിയത്. 1600 ജീവനക്കാർ ഷായുടെ കമ്പനിയിൽ ജോലി ചെയ്യുന്നു. 300 ദശലക്ഷം ഡോളറാണ് പ്രതിവർഷ വരുമാനം. കോർപ്പറേറ്റ് ഭീമന്മാരായ കൊക്കക്കോള, യമഹ, സോണി, ഡെല്‍ തുടങ്ങി വമ്പന്‍ കമ്പനികള്‍ വിസ്‌ടെക്കിന്റെ ഇടപാടുകാരാണ്. ഹൈദരാബാദ്, യുഎസ്, കാനഡ, മെക്‌സികോ, യൂറോപ്പ്, ആഫ്രിക്ക എന്നിവടങ്ങളിലും കമ്പനി പ്രവര്‍ത്തിക്കുന്നുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!