ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ മാത്രം കൃഷി ചെയ്തിരുന്ന പരമ്പരാഗത നെല്ലിനമായ “അഘോനി ബോറ ” കേരളത്തിലും വിളയിച്ചെടുത്തിരിക്കുകയാണ് കർഷകനായ സുനിൽ വെള്ളന്നൂർ,
വേവിക്കാതെ വെള്ളത്തിലിട്ടാൽ ചോറുരൂപത്തിൽ ആവുന്ന (ഇൻസ്റ്റൻ്റ് റൈസ് ) നെല്ലിനമാണിത്, ആസ്സാമിലെ ഗ്രാമീണരിൽ നിന്ന് രാഗേഷ് പൂവ്വത്തുർ എന്ന ജവാൻ മുഖാന്തിരം ശേഖരിച്ച വിത്തുകളാണ് വെള്ളന്നൂർ വയലിൽ വിളയിച്ചത്, 140 ദിവസത്തെ മൂപ്പുള്ള നെല്ലിനമാണിത്.ചാത്തമംഗലം കൃഷി ഓഫീസർ വിജയ് കൃഷ്ണൻ്റെ സാന്നിധ്യത്തിൽ വിളവെടുത്തു.ഇത്തരം വിത്തുകളും അരികളും സംരക്ഷിക്കാനുള്ള പദ്ധതി ചാത്തമംഗലം കൃഷിഭവൻ നടപ്പാക്കാൻ ശ്രമിക്കുമെന്ന് കൃഷി ഓഫീസർ സന്ദേശത്തിൽ അറിയിച്ചു
വേവിക്കാതെ വെള്ളത്തിലിട്ടാൽ ചോറുരൂപത്തിൽ ആവുന്ന ഇൻസ്റ്റൻ്റ് റൈസ് “അഘോനി ബോറ ” കേരളത്തിലും വിളയിച്ചെടുത്ത് സുനിൽ വെള്ളന്നൂർ

