കര്‍ണാടക നിയമസഭയ്ക്കുള്ളില്‍ വി.ഡി. സവർക്കറുടെ ഛായാചിത്രം സ്ഥാപിച്ച് ബിജെപി സർക്കാർ.വീര്‍സവര്‍ക്കറെ കുറിച്ചുള്ള സംസ്ഥാന വ്യാപക പ്രചാരണ പരിപാടികളിലാണ് ബിജെപി. അതിന്റെ ഭാഗമായാണ് വീര്‍ സവര്‍ക്കറുടെ ചിത്രം സഭയ്ക്കുള്ളില്‍ പ്രദര്‍ശിപ്പിക്കാന്‍ ബിജെപി തീരുമാനിച്ചത്.മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയാണ് ചിത്രം അനാഛാദനം ചെയ്തത്. ഇതിനെതിരെ നിയമസഭാ മന്ദിരത്തിന് പുറത്ത് പ്രതിപക്ഷം പ്രതിഷേധം തുടരുകയാണ്. കർണാടക നിയമസഭാ മന്ദിരത്തിൽ വിവാദ വ്യക്തിയെ അവതരിപ്പിക്കേണ്ടതിന്റെ ആവശ്യകത എന്താണെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ ചോദിച്ചു. 2023ലെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് സവർക്കറുടെ ചിത്രം നിയമസഭയിൽ ഉയർത്തുന്നതെന്നും ആരോപണമുയർന്നു.അതിര്‍ത്തി പ്രദേശമായ ബെലഗാവിയുമായി ബന്ധപ്പെട്ടായിരുന്നു സഭയിലെ മുഖ്യ ചര്‍ച്ച. അതിനിടെയാണ് സവര്‍ക്കറും സഭയില്‍ ചര്‍ച്ചയാവുന്നത്.കർണാടകയും അയൽ സംസ്ഥാനമായ മഹാരാഷ്ട്രയും തമ്മിലുള്ള അതിർത്തി തർക്കത്തിന്റെ പ്രഭവകേന്ദ്രമായ ബെലഗാവിയുമായും
സവർക്കറിന് ബന്ധമുണ്ട്. 1950ൽ ബെലഗാവിയിലെ ഹിൻഡാൽഗ സെൻട്രൽ ജയിലിൽ സവർക്കർ നാലു മാസത്തോളം കരുതൽ തടങ്കലിലായിരുന്നു. അന്ന് മുംബൈയിൽ വച്ചാണ് അറസ്റ്റ് ഉത്തരവ് പുറപ്പെടുവിച്ചത്, ബെലഗാവിയിൽ എത്തിയപ്പോൾ അറസ്റ്റ് ചെയ്യുകയായിരുന്നു.