National News

രോഹിത് വെമുലയുടെ സഹോദരന്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തു; ജനങ്ങളുടെ അവകാശങ്ങള്‍ക്കായി മകന്‍ കോടതിയില്‍ പോരാടുമെന്ന് രാധിക വെമുല

ജാതിവിവേചനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാല ഗവേഷണ വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ സഹോദരന്‍ രാജ വെമുല അഭിഭാഷകനായി എന്റോള്‍ ചെയ്തു. രോഹിത് വെമുലയുടെ അമ്മ രാധിക വെമുലയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്കുവെച്ചത്. രോഹിത് വെമുലക്ക് ശേഷം തങ്ങളുടെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും വലിയ മാറ്റം ഇതാണെന്ന് രാധിക വെമുല ട്വീറ്റ് ചെയ്തു.

‘രാജ വെമുല, എന്റെ ഇളയ മകന്‍, ഇപ്പോള്‍ ഒരു അഭിഭാഷകനാണ്. രോഹിത് വെമുലക്ക് ശേഷം, ഈ അഞ്ച് വര്‍ഷത്തിനിടയില്‍ ഞങ്ങളുടെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും വലിയ മാറ്റമാണിത്. അഡ്വ. രാജ വെമുല ജനങ്ങള്‍ക്കും അവരുടെ അവകാശങ്ങള്‍ക്കുമായി കോടതികളില്‍ പ്രവര്‍ത്തിക്കും, പോരാടും. ‘ഈ സമൂഹത്തിനോടുള്ള എന്റെ തിരിച്ചുനല്‍കലാണിത്.’ അവനെ അനുഗ്രഹിക്കണം. ജയ് ഭീം ‘ രാധിക വെമുല ട്വീറ്റ് ചെയ്തു.

My Birth is My Fatal Accident: Rohith Vemula's Searing Letter is an  Indictment of Social Prejudices

ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ ഗവേഷണ വിഭാഗം വിദ്യാര്‍ത്ഥിയായിരുന്ന രോഹിത് വെമുല 2016 ജനുവരി 17നാണ് ആത്മഹത്യ ചെയ്തത്. 2015 ജൂലൈ മുതല്‍ രോഹിതിന്റെ സ്റ്റൈപെന്‍ഡ് തുക യൂണിവേഴ്സിറ്റി നിര്‍ത്തലാക്കിയിരുന്നു.

അംബേദ്കര്‍ സ്റ്റുഡന്റ്സ് അസോസിയേഷന്‍ അംഗമായിരുന്ന രോഹിത് വെമുല സര്‍വകലാശാലയിലെ ജാതിവിവേചനങ്ങള്‍ക്കും മറ്റു പ്രശ്നങ്ങള്‍ക്കുമെതിരെ സമരങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് അധികാരികള്‍ രോഹിതിനെ ലക്ഷ്യം വെക്കുകയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

രോഹിതിന്റെ മരണം ഇന്‍സ്റ്റിറ്റിയൂഷണല്‍ കൊലപാതകമാണെന്ന് ചൂണ്ടിക്കാണിച്ച് രാജ്യവ്യാപകമായ പ്രതിഷേധം നടന്നിരുന്നു. രോഹിത് വെമുലയുടെ മരണം രാജ്യത്തെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ നിലനില്‍ക്കുന്ന ജാതീയ വിവേചനത്തെക്കുറിച്ചുള്ള വലിയ ചര്‍ച്ചകള്‍ക്കും വഴിവെച്ചിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!