News

വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ പദ്ധതിയുമായി വ്യവസായ വകുപ്പ്

വിവിധതരം വ്യവസായങ്ങള്‍ ആരംഭിക്കുന്നത് പ്രോത്സാഹിപ്പിക്കാന്‍ പദ്ധതിയുമായി വ്യവസായ വകുപ്പ്. കേരളത്തില്‍ വ്യവസായങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് കോഴിക്കോട് ഡിസ്ട്രിക്ട് ഇന്റസ്ട്രീസിന്റെ നേതൃത്വത്തില്‍ പദ്ധതി ആരംഭിക്കുന്നത്. സംരംഭകര്‍ക്ക് വ്യവസായം ആരംഭിക്കാനാവശ്യമായ ഉപദേശവും മാര്‍ഗ നിര്‍ദേശവും നല്‍കുന്നതോടൊപ്പം പ്രൊജക്ട് പരിശോദിച്ച് ആവശ്യമായ സബ്‌സിഡികളും സഹായങ്ങളും മറ്റും നല്‍കി ബിസിനസ്സിന് പ്രാപ്തമാക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി കോഴിക്കോട് വ്യവസായം ആരംഭിക്കാന്‍ അപേക്ഷ നല്‍കിയവരുടെ യോഗ്യതയും സര്‍ട്ടിഫിക്കറ്റുകളും ഡെപ്യൂട്ടി കലക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോദിക്കുകയും ഇന്റര്‍വ്യൂ സംഘടിപ്പിക്കുകയും ചെയ്തു. 153 ഓളം അപേക്ഷകളാണ് ഇതുവരെ എത്തിയിരിക്കുന്നത്. കെവിഐബി, കെവിഐസി, ഡിഐസി എന്നീ മൂന്ന് ഏജന്‍സികളിലൂടെയാണ് ഇത്രയും അപേക്ഷകള്‍ എത്തിയിരിക്കുന്നത്.

ജനറല്‍ മാനേജര്‍ പി.എം നജീബ്, മാനേജര്‍ രാജീവ്, മറ്റ് ഉദ്യോഗസ്ഥരായ ഷംജിത്ത്, നിധിന്‍, ലിഷ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിപാടി.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!