
ട്രാൻസ്‌ജെൻഡേഴ്‌സിനെ ഒ.ബി.സി പട്ടികയിൽ പരിഗണിക്കാൻ കേന്ദ്ര സർക്കാർ നീക്കം നടത്തുന്നു. സംവരണം നൽകുന്നതിനാണ് ഒ.ബി.സി പട്ടികയുടെ ഭാഗമാക്കുന്നത്. വിദ്യാഭ്യാസം, തൊഴിൽ അടക്കമുള്ള മേഖലകളിൽ ട്രാൻസ്‌ജെൻഡേഴ്‌സിന് ഒ.ബി.സി പ്രാതിനിധ്യം നൽകാനാണ് നടപടികൾ തുടങ്ങിയത്.
സുപ്രിംകോടതിയുടെ ഉത്തരവിന് തുടർച്ചയായാണ് കേന്ദ്രസർക്കാർ നടപടി. സാമൂഹ്യക്ഷേമമന്ത്രാലയം ട്രാൻസ്‌ജെൻഡേഴ്‌സിനെ ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്താൻ നിർദേശിച്ചു.

