കെല്‍ട്രോണിൽ സീറ്റൊഴിവ്
കെല്‍ട്രോണില്‍ ഡിപ്ലോമ ഇന്‍ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ് (പ്ലസ്ടു), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ പ്രീസ്‌കൂള്‍ ടീച്ചര്‍ ട്രെയിനിംഗ് (എസ്.എസ്.എല്‍.സി) എന്നീ കോഴ്‌സുകളുടെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി അടുത്തുള്ള കെല്‍ട്രോണ്‍ നോളേജ് സെന്ററില്‍ നേരിട്ടെത്തുക. ഫോണ്‍ – 9072592412, 9072592416.
സര്‍വ്വേയര്‍ കോഴ്‌സ് പാസ്സായവര്‍ രജിസ്റ്റര്‍ ചെയ്യണം
ഐ.ടി.ഐ/എന്‍.ടി.സി. സര്‍വ്വേയര്‍/ മൂന്ന് മാസത്തെ ചെയിന്‍ സര്‍വ്വേ/സര്‍വ്വേ ടെസ്റ്റ് ലോവര്‍/കെ.ജി.ടി.ഇ/എം.ജി.ടി.ഇ സര്‍വ്വേ ലെവലിംഗ് (ഹയര്‍), സര്‍വ്വേ ആന്റ് ലാന്‍ഡ് റെക്കോര്‍ഡ്‌സിന്റെ കീഴില്‍ മോഡേണ്‍ സര്‍വ്വേ കോഴ്‌സ് സര്‍ട്ടിഫിക്കറ്റ്/ക്വാണ്ടിറ്റി സര്‍വ്വേയിംഗ് ആന്റ് കണ്‍സ്ട്രക്ഷന്‍ മാനേജ്‌മെന്റ് കോഴ്‌സ് സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ സിവില്‍ എഞ്ചിനിയറിംഗ് കോഴ്‌സുകള്‍ പാസ്സായവര്‍ പ്രസ്തുത സര്‍ട്ടിഫിക്കറ്റുകള്‍ ഇതുവരെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍ ഉടന്‍ തന്നെ തൊട്ടടുത്ത എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് എംപ്ലോയ്മെൻറ് ഓഫീസർ അറിയിച്ചു.
കിക്മയിൽ എം.ബി.എ സ്‌പോട്ട് അഡ്മിഷന്‍
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍(കിക്മ) എം.ബി.എ. (ഫുള്‍ടൈം) 2024-26 ബാച്ചിലേയ്ക്ക് ഒഴിവുളള ഏതാനും സീറ്റുകളിലേയ്ക്ക് സ്‌പോട്ട് അഡ്മിഷന്‍ ഒക്‌ടോബര്‍ 21 ന് പകൽ 10 മുതല്‍ കിക്മ ക്യാമ്പസിൽ നടത്തും.
സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍ക്കും ഫിഷറീസ് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുളളവർക്കും പ്രത്യേക സീറ്റ് സംവരണം ലഭിക്കും. എസ്.സി./എസ്.ടി വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ യൂണിവേഴ്‌സിറ്റി നിബന്ധനകള്‍ക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും. 50 ശതമാനം മാര്‍ക്കില്‍ കുറയാതെയുളള ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രവേശന പരീക്ഷ യോഗ്യത നേടാത്തവര്‍ക്കും സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. ഫോണ്‍ 9496366741/8547618290
ഉപതിരഞ്ഞെടുപ്പ്: ക്വട്ടേഷന്‍ ക്ഷണിച്ചു
വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തിരുമ്പാടി നിയോജക മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ജോലികള്‍ക്ക് ഉപയോഗിക്കുന്നതിനായി ലാപ്‌ടോപ്പ്, പ്രിന്റര്‍, കീബോര്‍ഡ്, മൗസ് എന്നിവ ദിവസ വാടകയ്ക്ക് ലഭ്യമാക്കാന്‍ താല്‍പര്യമുളള സ്ഥാപനങ്ങള്‍/വ്യക്തികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ഒക്ടോബര്‍ 21 ന് വൈകീട്ട് മൂന്ന് മണിക്കകം കോഴിക്കോട് ഡെപ്യൂട്ടി കലക്ടര്‍ (ഇലക്ഷന്‍) മുമ്പാകെ നൽകണം. ഫോണ്‍ – 0495 2374875..
കായിക അധ്യാപകന്‍, കുക്ക്: അഭിമുഖം 24 -ന്
കോഴിക്കോട് വെസ്റ്റ്ഹില്ലിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ ഒക്ടോബര്‍ 11 ന് നടത്താനിരുന്ന കായിക അധ്യാപകന്റെ വാക്-ഇന്‍ ഇന്റര്‍വ്യൂയും കുക്കിന്റെ ഇന്റര്‍വ്യൂയും 24 -ന് നടത്തും.
സ്വീപ്പര്‍, വാച്ച്മാന്‍: അഭിമുഖം മാറ്റി
ഇലക്ഷന്‍ പെരുമാറ്റച്ചട്ടം കാരണം മലപ്പുറം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ഒക്ടോബര്‍ 21, 22 തീയതികളിലായി നടത്താന്‍ നിശ്ചയിച്ചിരുന്ന സ്വീപ്പര്‍ വാച്ച്മാന്‍ (എംപ്ലോയ്‌മെന്റ്‌റ് നിയമനം) ഇന്റര്‍വ്യൂ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
മരം ലേലം
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഓപ്പണ്‍ സ്റ്റേജിന് മേല്‍ക്കൂര സ്ഥാപിക്കുന്നതിനും നവീകരണ പ്രവൃത്തിക്കും തടസ്സം സൃഷ്ടിക്കുന്ന രണ്ട് മഴ മരങ്ങള്‍ നവംബര്‍ നാലിന് രാവിലെ 10.30 ന് ലേലം ചെയ്യും. ഫോണ്‍ 0495 2800286
ജേണലിസം പഠനം: കെല്‍ട്രോണില്‍ സ്പോട്ട് അഡ്മിഷന്‍
കെല്‍ട്രോണ്‍ നടത്തുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ അഡ്വാന്‍സ്ഡ് ജേണലിസത്തിലേക്ക് ഫീസ് ഇളവോടുകൂടി സ്പോട്ട് അഡ്മിഷന്‍ കോഴിക്കോട് കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ നാളെ (ഒക്ടോബര്‍ 21) നടക്കും. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. പ്രായപരിധി ഇല്ല. നിര്‍ദ്ദേശിക്കുന്ന അസ്സല്‍ രേഖകളും അവയുടെ പകര്‍പ്പുകളുമായി പകൽ 10ന് കോഴിക്കോട് കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ എത്തണം. ഫോണ്‍: 9544958182.