Trending

കൈവിരലുകൾ മുറിച്ചുമാറ്റി, ആക്രമണത്തിൽ തലയോട്ടി പൊട്ടി; യഹ്‌യ സിൻവാർ മരണപ്പെട്ടത് അതി ക്രൂരമായെന്ന് റിപ്പോർട്ട്

ഹമാസ് തലവൻ യഹ്‌യ സിൻവാർ മരണപ്പെട്ടത് അതി ക്രൂരമായാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കൊലപാതകത്തിന് ശേഷം യഹ്‌യ മരിച്ചുവെന്ന് ഉറപ്പുവരുത്താനായി ഇസ്രായേലി ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) കൈവിരലുകൾ മുറിച്ചുമാറ്റിയെന്നും സേനയുടെ ആക്രമണത്തിൽ അദ്ദേഹത്തിൻ്റെ തലയോട്ടി പൊട്ടിയതായും റിപ്പോർട്ടിലുണ്ട്.

തെക്കന്‍ ഗാസയില്‍ രഹസ്യാന്വേഷണത്തിന്റെ ഭാഗമായി ഇസ്രയേൽ ഗ്രൗണ്ട് ഫോഴ്‌സിന്റെ 828 ബ്രിഗേഡ് അദ്ദേഹത്തിന്റെ ഒളിത്താവളത്തിൽ നടത്തിയ റെയ്ഡിലാണ് യഹ്‌യ സിന്‍വാര്‍ കൊല്ലപ്പെട്ടത്. ഹമാസുമായുള്ള പോരാട്ടത്തിൽ ഇസ്രായേലിൻ്റെ വലിയ വിജയമായാണ് സിൻവാറിൻ്റെ മരണം എന്നാണ് വിലയിരുത്തൽ. സിൻവാർ മരിച്ചാലും യുദ്ധം തുടരുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. സിൻവാറിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഹമാസിൽ നിന്ന് പ്രതികരണമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. ജൂലൈയിൽ ടെഹ്‌റാനിൽ വെച്ച് ഇസ്മായിൽ ഹനിയ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സിൻവാർ പലസ്തീന്‍ ഗ്രൂപ്പായ ഹമാസിന്റെ പൊളിറ്റ് ബ്യൂറോ തലവനായി ചുമതലയേൽക്കുന്നത്.

Avatar

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!