ജാർഖണ്ഡ് നിയമസഭ തെരെഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി റാഞ്ചിയിൽ ഇന്ന് നടക്കുന്ന സംവിധാൻ സമ്മാൻ സമ്മേളനത്തിൽ പങ്കെടുക്കും .ഇന്ത്യ മുന്നണിയുടെ സീറ്റ് വിഭജന ചർച്ചകളിൽ രാഹുൽ ഗാന്ധി ഭാഗമാകും.രാഹുലിന്റെ സന്ദർശനത്തിനുശേഷം സ്ഥാനാർത്ഥിപട്ടിക പ്രഖ്യാപിക്കാനാണ് കോൺഗ്രസ് നീക്കം.
അതേസമയം, സീറ്റ് വിഭജനം പൂർത്തിയായ എൻഡിഎ സ്ഥാനാർത്ഥി പ്രഖ്യാപനത്തിലേക്കാണ് കടക്കുന്നത്. ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് പുറത്തിറക്കിയേക്കും.സംസ്ഥാനത്ത് 68 സീറ്റുകളിലാണ് ബിജെപി മത്സരിക്കുക. AJSU 10 സീറ്റുകളിലും ജെഡിയു,2 സീറ്റുകളിലും എൽജെപി ഒരു സീറ്റിലും മത്സരിക്കും.സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു മുൻപ് തന്നെ മുന്നണികൾ പ്രചാരണത്തിൽ സജീവമായി.