National News

ഗുജറാത്തിനോട് എന്നും വൈകാരിക ബന്ധം;3,000 കോടി രൂപയുടെ ലുലുമാൾ അഹമ്മദാബാദിൽ നിർമാണ പ്രവർത്തനങ്ങൾ ജനുവരിയിലെന്ന് യൂസഫലി

ഗുജറാത്തിലും ലുലു മാളുമായി ലുലു ഗ്രൂപ്പ്.അഹമ്മദാബാദിലാണ് 3,000 കോടി രൂപ നിക്ഷേപത്തിൽ ലുലു മാൾ ഉയരുന്നത്. നിർമാണ പ്രവർത്തനങ്ങൾ അടുത്ത ജനുവരിയിൽ ആരംഭിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി പറഞ്ഞു.30 മാസത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കാനാണ് ലുലു ഉദ്ദേശിക്കുന്നത്. മാള്‍ പ്രവര്‍ത്തിക്കുന്നതോടെ 6,000 ആളുകള്‍ക്ക് നേരിട്ടും 15,000 അധികം ആളുകള്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കുമെന്നും ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടര്‍ എ.വി. ആനന്ദ് റാം പറഞ്ഞു.എഴുപതുകളുടെ തുടക്കത്തില്‍ തന്റെ കച്ചവട ജീവിതം ആരംഭിച്ച ഗുജറാത്തിനോട് എന്നും ഒരു വൈകാരിക ബന്ധമാണ് തനിക്കുള്ളതെന്ന് യൂസഫലി പറഞ്ഞു. തന്റെ പിതാവും മറ്റ് കുടുംബാംഗങ്ങളും വര്‍ഷങ്ങളായി അവിടെയായിരുന്നു കച്ചവടം നടത്തിയതെന്നും യൂസഫലി പറഞ്ഞു.ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ കഴിഞ്ഞ വര്‍ഷം യു.എ.ഇ. സന്ദര്‍ശിച്ചപ്പോള്‍ ഇത് സംബന്ധിച്ച ചര്‍ച്ചകളും മറ്റും നടന്നിരുന്നു. ഗുജറാത്തില്‍ മുതല്‍മുടക്കുന്നതുമായി ബന്ധപ്പെട്ട ധാരണാപത്രത്തിലും സംസ്ഥാന സര്‍ക്കാരും ലുലു ഗ്രൂപ്പ് ഒപ്പ് വെച്ചിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!