24 വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസിന് പുതിയ അധ്യക്ഷന്‍. . 7897 വോട്ടുകൾ നേടിയാണ് മല്ലികാർജുൻ ഖർഗേ ജയം സ്വന്തമാക്കിയത്.ശശി തരൂരിന് 1072 വോട്ടുകൾ ലഭിച്ചു. മികച്ച പ്രകടനം പുറത്തെടുത്ത തരൂർ, 12 ശതമാനം വോട്ടുകൾ നേടി. 89 ശതമാനം വോട്ടുകൾ മല്ലികാർജുൻ ഖർഗേ സ്വന്തമാക്കി. 9385 വോട്ടുകളാണ് ആകെ പോൾ ചെയ്തത്. 416 വോട്ടുകൾ അസാധുവായി. വലിയ ലീഡ് നിലയോടെ വിജയത്തിലേക്കെത്തിയ ഖര്‍ഗെയുടെ വസതിക്ക് മുന്നില്‍ രാവിലെ മുതല്‍ തന്നെ പ്രവര്‍ത്തകര്‍ ആഘോഷങ്ങള്‍ തുടങ്ങുകയും ആശംസാ ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു.പുതിയ അധ്യക്ഷനൊപ്പം പാർട്ടി നേരിടുന്ന വെല്ലുവിളികളെ നേരിടുമെന്ന് മല്ലികാർജ്ജുൻ ഖാർഗെയ്ക്ക് ഭാവുകങ്ങൾ നേർന്ന് തരൂർ പ്രസ്താവനയിൽ വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ തനിക്കൊപ്പം നിന്നവർക്ക് തരൂർ നന്ദി അറിയിച്ചു.ഒക്ടോബർ 17 (തെരഞ്ഞെടുപ്പ് നടന്ന ദിവസം) ഉൾപ്പാർട്ടി ജനാധിപത്യത്തിന്റെ യഥാർത്ഥ ആഘോഷമായിരുന്നു. കോൺഗ്രസിന്റെ 9500ലേറെ പ്രതിനിധികൾ പാർട്ടി അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്തു. ഇന്ന് മല്ലികാർജ്ജുൻ ഖാർഗെയ്ക്ക് അനുകൂലമായ വിധി വന്നിരിക്കുന്നു. വിജയത്തിൽ അദ്ദേഹത്തിന് എന്റെ അനുമദോനങ്ങൾ. തീരുമാനം അന്തിമമാണ്. അത് താഴ്മയായി അംഗീകരിക്കുന്നു. പ്രസിഡണ്ടിനെ തെരഞ്ഞെടുക്കാൻ വോട്ടിങ്ങിലൂടെ അവസരം നൽകുന്ന ഈ പാർട്ടിയിൽ അംഗമായിരിക്കുന്നത് തന്നെ പ്രിവിലേജാണ്- തരൂര്‍ കുറിച്ചു.