കോണ്‍ഗ്രസ് പ്രസിഡന്റ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ അവസാനഘട്ടത്തിലേക്ക്. പുതിയ അധ്യക്ഷനായി മല്ലികാര്‍ജ്ജുന ഖാര്‍ഗെ തെരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായിക്കഴിഞ്ഞു.ഖാര്‍ഗെ ഇതുവരെഏഴായിരത്തിലധികം വോട്ടുകളാണ് നേടിയത്.അതേസമയം, എതിർസ്ഥാനാർഥിയായ ശശി തരൂരിന് ലഭിച്ചത് ആയിരത്തിലധികം വോട്ടുകളാണ്.എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള ബാലറ്റുകൾ തമ്മിൽ കലർത്തി അഞ്ച് ടേബിളുകളിലായാണ് വോട്ടെണ്ണുക. 68 പോളിങ് ബൂത്തുകളിൽനിന്നുള്ള ബാലറ്റുകൾ ഇന്നലെ തന്നെ ഡൽഹിയിലെ എ.ഐ.സി.സി ആസ്ഥാനത്തെത്തിച്ചിരുന്നു. 9915 പ്രതിനിധികളിൽ 9497 പേരാണ് ഇന്നലെ വോട്ട് രേഖപ്പെടുത്തിയത്. പോളിംഗ് ബൂത്തുകളിലെയും ബാലറ്റ് ബോക്‌സുകൾ എഐസിസി ആസ്ഥാനത്ത് ഇന്നലെ വൈകീട്ടോടെ എത്തിച്ചിരുന്നു.