പന്തീർപാടം താജുൽ ഹുദ മദ്റസാ പള്ളി കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പന്തീർപാടത്ത് വിപുലമായ നബിദിന ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു ..
പരിപാടികൾ ചൂലാ വയൽ മഹല്ല് സെക്രട്ടറി പാലക്കൽ മൊയ്തീൻ ഹാജി ഉദ്‌ഘാടനം ചെയ്തു ..കെ കെ മുഹമ്മദ് അധ്യക്ഷം വഹിച്ചു .സെക്രട്ടറി ഒ ഉസൈൻ സ്വാഗതം പറഞ്ഞ് ടി അബ്ദുള്ള മുസ്‌ലിയാർ കെ ടി ഇബ്രാഹി ഹാജി ഒ മൂസ ഹാജി പി മുഹമ്മദ് കെ കെ സി നൗഷാദ് മൂസ മുസ്ലിയാർ പി കാദർ എ കെ സലീം പി നിസ്സാർ, കെ ടി ബഷീർ കായക്കൽ അഷ്റഫ് തുടങ്ങിയവർ പ്രസംഗിച്ചു പുളിക്കിൽ അസൈൻ ഹാജി നന്ദി യും പറഞ്ഞു.
പന്തീർപാടം ഹയാത്തുൽ ഇസ്ലാം മദ്രസ്സ നബി ദിനാഘോഷം നോർത്ത് വ്യൂ ഓഡിറ്റോറിയത്തിൽ ചൂലാം വയൽ ജുമ അത്ത് പള്ളി ഖത്തീബു് എ.സി.അബ്ദുറഹിമാൻ ദാരിമി ഉൽഘാടനം ചെയ്തു.ഖാലിദ് കിളിമുണ്ട അദ്ധ്യക്ഷത വഹിച്ചു.ശിഹാബുദ്ദീൻ മദനി മുഖ്യ പ്രഭാഷണം നടത്തി. മോയിൻ മുസ് ലിയാർ,എം. അഹമ്മദ് കുട്ടി ഹാജി, ടി.പി.ഖാദർ ഹാജി, വി.മുഹമ്മദ് ഹാജി, കെ.എം സുബൈർ, എം.ബാബുമോൻ. എം. ആലിക്കുട്ടി ഹാജി, കോയ ദാരിമി, കെ.കെ.അബ്ദുറഹിമാൻ ഹാജി, പി.പി.അസീസ് ഹാജി എം.കുഞ്ഞാപ്പു എന്നിവർ സംസാരിച്ചു.പി.പി. സാലിം സ്വാഗതവും ഹനീഫ തെക്കയിൽ നന്ദിയും പറഞ്ഞു.