
കുന്ദമംഗലം: സോഷ്യലിസ്റ്റ് മുൻ ജില്ലാകമ്മറ്റി മെമ്പർ സ: പാണ്ട്യാല മാധവൻ നായരുടെ പതിനൊന്നാം ചരമവാർഷിക ദിനത്തിൽ സമാധിയിൽ പുഷ്പാർച്ചന നടത്തി. അനുസ്മരണ യോഗത്തിൽ കെ വിനയകുമാർ സ്വാഗതം പറഞ്ഞു. നെല്ലിക്കോട്ട് കേളൻ അദ്ധ്യക്ഷത വഹിച്ചു. ലോക്താ ന്ത്രിക് ജനതാദൾ സംസ്ഥാന വൈസ് പ്രസിഡണ്ട് വി.കുഞ്ഞാലി അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു.
എൽ വൈ ജെ ഡി ദേശീയ പ്രസിഡണ്ട് സലിം മടവൂർ ,. പുൽക്കുന്നുമ്മൽ സുധീഷ്,റഷീദ് മാസ്റ്റർ പടനിലം.അജിത കക്കോട്ട്, ബിനു ടി.പി. , ഷാബുരാജ്, ബാബു മലയിൽ.എം.മാധവൻ, എൻ ഗിരീഷ് സംസാരിച്ചു.

