Trending

അറിയിപ്പുകൾ

വാഹന വായ്പ

സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ വാഹന വായ്പാ പദ്ധതിക്ക് കീഴിൽ ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള വാഹനങ്ങൾ വാങ്ങുന്നതിന് പരമാവധി 10 ലക്ഷം രൂപ വരെ വായ്പ അനുവദിക്കുന്നതിനായി ജില്ലയിൽ നിന്നുള്ള പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വരുമാന പരിധി. 15,00,000 രൂപ വരെ. അപേക്ഷകരുടെ പ്രായം 18 നും 55 നും മധ്യേ. തിരിച്ചടവ് കാലാവധി : അഞ്ച് വർഷം. പലിശ നിരക്ക് 7 ശതമാനം മുതൽ 8 ശതമാനം വരെ. തെരഞ്ഞെടുക്കപ്പെടുന്നവർ കോർപ്പറേഷന്റെ നിബന്ധനകൾക്കനുസരിച്ച് വസ്തു ജാമ്യമോ ഉദ്യോഗസ്ഥ ജാമ്യമോ ഹാജരാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0495 – 2767606, 9400068511

സീറ്റ് ഒഴിവ്

തലശ്ശേരി ധർമ്മടം ഗവ. ബ്രണ്ണൻ കോളേജിൽ എംഎ ഹിന്ദി ഏതാനും സീറ്റുകൾ ഒഴിവുണ്ട്. വിദ്യാർത്ഥികൾക്ക് യോഗ്യതാ സർട്ടിഫിക്കറ്റുമായി സെപ്റ്റംബർ 21ന് രാവിലെ 10 മണിക്ക് ഓഫീസിൽ അപേക്ഷ സമർപ്പിക്കാവുന്നതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0490 2346027
[9/19, 5:08 PM] +91 94964 25699: ജില്ലാ ഇൻഫർമേഷൻ ഓഫീസ്
കോഴിക്കോട്

മികച്ച കോളേജ് മാഗസിന് കേരള മീഡിയ അക്കാദമി അവാർഡ്

കേരളത്തിലെ സർവകലാശാലകളിൽ അഫിലിയേറ്റ് ചെയ്ത കോളേജുകളിലെ മികച്ച മാഗസിനുകൾക്ക് കേരള മീഡിയ അക്കാദമി അവാർഡ് നൽകുന്നു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുളള സ്ഥാപനങ്ങൾക്ക് പങ്കെടുക്കാം. 2022-2023 അധ്യയന വർഷത്തിൽ പ്രസിദ്ധീകരിച്ചതായിരിക്കണം മാഗസിൻ. ഒന്നാം സമ്മാനം 25000 രൂപയും മുഖ്യമന്ത്രിയുടെ ട്രോഫിയും രണ്ടാം സമ്മാനം 15,000 രൂപയും ട്രോഫിയും മൂന്നാം സമ്മാനം 10,000 രൂപയും ട്രോഫിയുമായിരിക്കും. മാഗസിന്റെ അഞ്ചുകോപ്പികൾ സഹിതം ഒക്ടോബർ അഞ്ചിനകം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി-682030 എന്ന മേൽവിലാസത്തിൽ അയക്കണം. കൂടുതൽ വിവരങ്ങൾക്ക് : 0471-2726275, 0484-2422068

സമയ പരിധി നീട്ടി

കേരള ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികൾക്ക് കുടിശ്ശിക ഒടുക്കുന്നതിന് നവംബർ 30വരെ സമയ പരിധി അനുവദിച്ചതായി ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

സെക്യൂരിറ്റി നിയമനം

ഗവ. ജനറൽ ആശുപത്രിയിൽ ഉദ്യോഗാർത്ഥികൾ സൈനിക വിഭാഗത്തിലെ വിമുക്ത ഭടന്മാരെ സെക്യൂരിറ്റി(പുരുഷൻമാർ) തസ്തികയിൽ നിയമിക്കുന്നു. ദിവസ വേതനാടിസ്ഥാനത്തിന്റ താൽക്കാലികമായാണ് നിയമനം. പ്രായം 60 വയസ്സിൽ താഴെ ആയിരിക്കണം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സൈനിക/ അർധ സൈനിക വിമുക്ത ഭടൻ എന്ന് തെളിയിക്കുന്ന രേഖ (പ്രവൃത്തി പരിചയം അഭികാമ്യം) സെപ്റ്റംബർ 26ന് രാവിലെ 11 മണിക്ക് സൂപ്രണ്ടിന്റെ മുമ്പിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : 0495 2365367

കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ

      കെൽട്രോണിന്റെ തൊഴിലധിഷ്ഠിത ഡിപ്ലോമ കോഴ്സുകളായ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ്, മൊബൈൽ ഫോൺ ടെക്നോളജി, എ.സി ആൻഡ് റഫ്രിജറേഷൻ, ഡി.സി.എ എന്നീ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 8590605271.

തീയതി നീട്ടി

       വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക്ക് കോളേജിൽ നടത്തുന്ന ഒരു വർഷം ദൈർഘ്യമുള്ള കെ.ജി.റ്റി.ഇ പ്രീ പ്രസ്സ് ഓപ്പറേഷൻ, പ്രസ്സ് വർക്ക് എന്നീ കോഴ്സുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 26ലേക്ക് നീട്ടി. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471 2360391.





        അനലിറ്റിക്കൽ അസിസ്റ്റന്റ് (ട്രെയിനി) ഒഴിവ്

        ക്ഷീരവികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ക്ഷീരപരിശീലന കേന്ദ്രത്തിലെ റീജണൽ ഡെയറി ലാബിന്റെ പ്രവത്തനങ്ങൾക്കായി അനലിറ്റിക്കൽ അസിസ്റ്റന്റ് (ട്രെയിനി) തസ്തികയിലേക്ക് 2024 മാർച്ച് 31 വരെ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവുണ്ട്. യോഗ്യത: ഡയറി സയൻസ് ആൻഡ് ടെക്നോളജിയിൽ ബി.ടെക്. ഈ വിഭാഗത്തിൽപ്പെട്ടവരുടെ അഭാവത്തിൽ എം.എസ്.സി കെമിസ്ട്രിക്കാരെയും പരിഗണിക്കും. കുറഞ്ഞത് ആറ് മാസം എൻ.എ.ബി.എൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. പ്രതിമാസ വേതനം 17,500 രൂപ.  പ്രായം 21നും 35നും ഇടയിൽ. ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ് എന്നിവയുടെ പകർപ്പുകൾ സഹിതം അപേക്ഷ സെപ്റ്റംബർ 29ന് വൈകിട്ട് അഞ്ചിനകം നേരിട്ടോ തപാൽ മുഖേനയോ പ്രിൻസിപ്പൽ, ക്ഷീരപരിശീലന കേന്ദ്രം, ക്ഷീരവികസനവകുപ്പ്, ആലത്തൂർ, പാലക്കാട് 678541 (ഫോൺ-9544554288) എന്ന വിലാസത്തിൽ സമർപ്പിക്കണം. കൂടിക്കാഴ്ചയ്ക്ക് യോഗ്യത നേടിയവരുടെ ലിസ്റ്റ് സെപ്റ്റംബർ 30ന് ഉച്ചയ്ക്ക് 12ന് ഓഫീസ് നോട്ടീസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തും. ഇന്റർവ്യൂ ഒക്ടോബർ നാലിന് രാവിലെ 11ന് ആലത്തൂർ ക്ഷീര പരിശീലന കേന്ദ്രത്തിൽ നടക്കും. അപേക്ഷയിൽ ഫോൺ നമ്പർ വ്യക്തമായി എഴുതിയിരിക്കണം. ഇന്റർവ്യൂ സമയത്ത് യോഗ്യത സർട്ടിഫിക്കറ്റ് തിരിച്ചറിയൽ കാർഡ് എന്നിവയുടെ അസൽ സമർപ്പിക്കണം.

സ്വയം തൊഴില്‍ വായ്പ

കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍ വയനാട് ജില്ലയിലെ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട യുവതീയുവാക്കള്‍ക്ക് സ്വയംതൊഴില്‍ സംരംഭം തുടങ്ങുന്നതിനു വായ്പ നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. പലിശ 4% മുതല്‍ 9 %വരെ .പ്രായപരിധി 18 നും 55 നും മദ്ധ്യേ. സ്വയംതൊഴില്‍ സംരംഭത്തിന്റെ വിശദമായ പ്രൊജക്റ്റ് റിപ്പോര്‍ട്ട് സഹിതം അപേക്ഷ നല്‍കണം. തിരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകര്‍ വായ്പക്ക് ആവശ്യമായ വസ്തുജാമ്യം അല്ലെങ്കില്‍ ഉദ്യോഗസ്ഥ ജാമ്യം ഹാജരാക്കണം. വിശദവിവരങ്ങള്‍ക്ക് കോര്‍പ്പറേഷന്റെ കല്‍പ്പറ്റ പിണങ്ങോട് റോഡ് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന വയനാട് ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ :04936202869,9400068512

ആശ വര്‍ക്കര്‍ നിയമനം

എടവക ഗ്രാമപഞ്ചായത്തിലെ 12 ാം വാര്‍ഡില്‍ ആശവര്‍ക്കര്‍മാരെ നിയമിക്കുന്നു. പത്താം ക്ലാസ്സ് യോഗ്യതയുള്ള 25 നും 45 നു മദ്ധ്യേ പ്രായമുള്ള വിവാഹിതര്‍ക്ക് അപേക്ഷിക്കാം. സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, ബയോഡാറ്റ എന്നിവയുമായി സെപ്തംബര്‍ 26 ന് രാവിലെ 10 ന് എടവക കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. 12 ാം വാര്‍ഡില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന.ഫോണ്‍: 04935 296906.

മദ്ധഹാസം പദ്ധതി-അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്തെ 60 വയസ്സ് കഴിഞ്ഞ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് കൃത്രിമ ദന്തനിര വയ്ക്കുന്നതിനു ധനസഹായം അനുവദിക്കുന്നതിനായി സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കുന്ന’മന്ദഹാസം’ പദ്ധതിയിലേയ്ക്ക് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള മുതിര്‍ന്ന പൗരന്മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാനദണ്ഡ പ്രകാരം അര്‍ഹതയുള്ളവര്‍ സാമൂഹ്യനീതി വകുപ്പിന്റെ സുനീതി പോര്‍ട്ടലില്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കണം. അപേക്ഷയോടൊപ്പം യോഗ്യരായ ദന്തിസ്റ്റ് നല്‍കിയ നിശ്ചിത ഫോറത്തിലുള്ള അനുയോജ്യതാ സര്‍ട്ടിഫിക്കറ്റ്.ബി.പി.എല്‍ തെളിയിക്കുന്ന രേഖ, വയസ്സ് തെളിയിക്കുന്ന രേഖ, മുതിര്‍ന്നവര്‍ക്ക് വേണ്ടിയുള്ള സ്ഥാപനങ്ങളില്‍ താമസിക്കുന്ന വ്യക്തികള്‍ വില്ലേജ് ഓഫീസര്‍ നല്‍കുന്ന സ്ഥാപനത്തില്‍ താമസിക്കുന്ന വ്യക്തിയാണെന്ന് തെളിയിക്കുന്ന സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം.ഡെസ്റ്റിറ്റിയൂഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ നല്‍കണം. അപേക്ഷ ഫോറത്തിനും വിവരങ്ങള്‍ക്കും swd.kerala.gov.in ലോ ജില്ലാ സാമൂഹ്യ നീതി ഓഫീസുമായോ ബന്ധപ്പെടണം. ഫോണ്‍:04936 205307

വരയുത്സവം നടത്തി

പ്രീ-പ്രൈമറി വിദ്യാര്‍ത്ഥികളിലെ സര്‍ഗാത്മകത വളര്‍ത്തുന്നതിന് എസ്.എസ്.കെ നടപ്പിലാക്കുന്ന വരയുത്സവം’23 ന്റെ വൈത്തിരി സബ് ജില്ലാതല ഉദ്ഘാടനം കണിയാമ്പറ്റ ഗവ.യുപി സ്‌കൂളില്‍ നടന്നു. കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.വി രജിത ഉദ്ഘാടനം ചെയ്തു. ബിനു ജേക്കബ് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.എന്‍ സുമ, വാര്‍ഡ് മെമ്പര്‍ ലത്തീഫ് മേമാടന്‍, വിദ്യാകിരണം ജില്ലാ കോഡിനേറ്റര്‍ വില്‍സണ്‍ തോമസ്, വൈത്തിരി ബ്ലോക്ക് പ്രോഗ്രാം കോഡിനേറ്റര്‍ എ.കെ ഷിബു, പിടിഎ പ്രസിഡണ്ട് ജംഷീര്‍ കാളങ്ങാടന്‍,എസ്.എം.സി ചെയര്‍മാന്‍ പി.അബ്ദുല്‍ വാഹിദ്, പ്രധാനാധ്യാപിക കെ.ജി ഷൈലജ, സി.കെ സാഹിറ എനനിവര്‍ സംസാരിച്ചു.

പ്രൊജക്ട് അസിസ്റ്റന്റ് നിയമനം

സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തില്‍ ജിയോടാഗിംഗ് നടത്തുന്നതിനും, ഈ ഗ്രാം സ്വരാജ് പോര്‍ട്ടലുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും നടത്തുന്നതിനും കരാര്‍ അടിസ്ഥാനത്തില്‍ പ്രൊജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. ഒക്ടോബര്‍ 10 ന് രാവിലെ 11 ന് സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ വാക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. യോഗ്യത സംസ്ഥാന സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍, സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കമേഴ്‌സ്യല്‍ പ്രാക്ടീസ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്‌മെന്റ് പാസ്സായിരിക്കണം. മലയാളം ടൈപ്പിംഗ് അറിഞ്ഞിരിക്കണം. അല്ലെങ്കില്‍ ബിരുദവും ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പാസായിരിക്കണം. പ്രായപരിധി 2023 ജനുവരി 1 ന് 18 നും 30 നും മദ്ധ്യേ. ഫോണ്‍: 04936 220202

ഡോക്ടര്‍ നിയമനം

മൂപ്പൈനാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ സായാഹ്ന ഒ പി നടത്താന്‍ ദിവസവേതനടിസ്ഥാനത്തില്‍ ഡോക്ടര്‍ നിയമനം. യോഗ്യത എം.ബി.ബി.എസ്, ട്രാവെന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ സ്ഥിര രജിസ്‌ട്രേഷന്‍. ഒരു വര്‍ഷത്തെ പ്രവര്‍ത്തന പരിചയം. സെപ്തംബര്‍ 25 ന് രാവിലെ 11 ന് മൂപ്പൈനാട് പഞ്ചായത്ത് ഹാളില്‍ അഭിമുഖം നടക്കും. താല്‍പര്യമുള്ളവര്‍ ഫോട്ടോ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ് എന്നിവയുടെ അസലുമായി എത്തണം.

പരീക്ഷ മാറ്റി

സെപ്തംബര്‍ 20 ന് രാവിലെ 7.15 മുതല്‍ 9.15 വരെ നടത്താന്‍ നിശ്ചയിച്ച ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഡിപ്പാര്‍ട്ട്‌മെന്റിലെ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍(ഡ്രാഫ്റ്റ്‌സ്മന്‍ മെക്കാനിക്) കാറ്റഗറിനം.007/202, സെപ്തംബര്‍ 21 ന് രാവിലെ 7.15 മുതല്‍ 9.15 വരെ നടത്താന്‍ നിശ്ചയിച്ച ബോട്ട് ഡ്രൈവര്‍ കാറ്റഗറി നം 160/2022,175/2022, ഫോറസ്റ്റ് ബോട്ട് ഡ്രൈവര്‍ കാറ്റഗറി നം 447/2022 എന്നീ തസ്തികകള്‍ക്കുള്ള ഒ.എം.ആര്‍ പരീക്ഷകള്‍ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!