അപേക്ഷ ക്ഷണിച്ചു
ജില്ലയില്‍ ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിന് 3 ട്രാന്സ്ജെര്ഡര് ലിങ്ക് വര്‍ക്കര്‍മാരെ പാര്‍ട്ട് ടൈം ആയി നിയമനം നടത്തുന്നതിന് യോഗ്യരായ ട്രാന്‍സ്ജെന്‍ഡര്‍ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
യോഗ്യത- കേന്ദ്ര / സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള ട്രാന്‍സ്ജെന്‍ഡര്‍ ഐഡന്റിറ്റി കാര്‍ഡുള്ള ജില്ലയില്‍ സ്ഥിരതാമസക്കാരായ ട്രാന്‍സ്ജെന്‍ഡര്‍ കമ്മ്യൂണിറ്റിയില്‍ പെട്ടവരാകണം, പ്രായപരിധി: 18 – 40 വയസ്, അടിസ്ഥാന യോഗ്യത: പത്താം ക്ലാസ്സ് / തുല്യത പരീക്ഷ പാസായിരിക്കണം,
സാമൂഹ്യ സേവന മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അഭികാമ്യം.
യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസം, വയസ്സ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ദേശീയ ആരോഗ്യ ദൗത്യം ജില്ലാ ഓഫീസില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 5,000 രൂപ ഇന്‍സെന്റീവ് ലഭിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 26 വൈകിട്ട് 4.00 മണി. ഫോണ്‍ -0495-2374990.
പോത്ത് വളര്‍ത്തലില്‍ പരിശീലനം
മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പോത്ത് വളര്‍ത്തല്‍ എന്ന വിഷയത്തില്‍ ഓഗസ്റ്റ് 24 ന് രാവിലെ 10 മുതല്‍ 4 മണി വരെ പരിശീലനം ഉണ്ടായിരിക്കും. പങ്കെടുക്കുന്നവര്‍ ആധാര്‍ കാര്‍ഡിന്റെ കോപ്പി കൊണ്ടുവരേണ്ടതാണ്. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ 0491-2815454,9188522713 എന്ന നമ്പരില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
ക്വട്ടേഷന്‍ ക്ഷണിച്ചു
ഓണാഘോഷത്തിന്റെ പരസ്യപ്രചാരണാര്‍ഥം വിവിധ പ്രവൃത്തികള്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. മൊമെന്റോ, തുണിയില്‍ തയ്യാര്‍ ചെയ്ത കമാനങ്ങള്‍, ബോര്‍ഡുകള്‍, ലോഗോ പ്രിന്റഡ് ടീ ഷര്‍ട്ട്, ലോഗോ പ്രിന്റഡ് തൊപ്പികള്‍ എന്നിവയ്ക്കാണ് ക്വട്ടേഷന്‍ ക്ഷണിച്ചത്. ഓഗസ്റ്റ് 27 ഉച്ചയ്ക്ക് 1 മണിവരേ മാനാഞ്ചിറ ഡി.ടി.പിസി ഓഫീസില്‍ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍- 0495 2720012.
ക്വട്ടേഷന്‍ ക്ഷണിച്ചു
ഓണാഘോഷത്തിന്റെ ഭാഗമായി ഡി.ടി.പി.സി ഓഫീസ് ആവശ്യങ്ങള്‍ക്ക് വേണ്ടി ഒരു മാസത്തേക്ക് സര്‍വീസ് നടത്തുന്നതിനായി വാഹനം (ബൊലേറൊ,ടവേര, സൈലൊ) ക്വട്ടേഷന്‍ ക്ഷണിച്ചു. ഓഗസ്റ്റ് 27 ഉച്ചയ്ക്ക് 1 മണിവരെ മാനാഞ്ചിറ ഡി.ടി.പി.സി ഓഫീസില്‍ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍- 0495 2720012.
ക്വട്ടേഷന്‍ ക്ഷണിച്ചു
ഓണാഘോഷത്തിന്റെ പരസ്യപ്രചാരണാര്‍ഥം വിവിധ പ്രവൃത്തികള്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ബ്രോഷര്‍, ഇന്‍വിറ്റേഷന്‍ ലെറ്റര്‍, ബാഡ്ജ്, സപ്ലിമേഷന് പ്രിന്റഡ് ടാഗ്, നോര്‍മല്‍ ടാഗ് എന്നിവയ്ക്കാണ് ക്വട്ടേഷന്‍ ക്ഷണിച്ചത്. ഓഗസ്റ്റ് 29 ഉച്ചയ്ക്ക് 1 മണിവരേ മാനാഞ്ചിറ ഡി.ടി.പിസി ഓഫീസില്‍ ക്വട്ടേഷന്‍ സ്വീകരിക്കും.ഫോണ്‍- 0495 2720012.
അറബിക് ഗസ്റ്റ് ലക്ചര്‍ ഒഴിവ്
കോഴിക്കോട് ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ അറബിക് വിഭാഗത്തില്‍ അതിഥി അധ്യാപകരുടെ ഒഴിവുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തരബിരുദം നേടിയവരും നെറ്റ് പാസ്സായവരും കോഴിക്കോട്് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപ ഡയറക്ടേറ്റില്‍ തയ്യാറാക്കിയിട്ടുളള അതിഥി അധ്യാപകരുടെ പാനലില്‍ ഉള്‍പ്പെട്ടവരുമായിരിക്കണം. താല്പര്യമുളളവര് ഓഗസ്റ്റ് 20 നു രാവിലെ 10 മണിക്ക് യോഗ്യത തെളിയിക്കുന്ന അസ്സല് രേഖകള്‍ സഹിതം കൂടികാഴ്ചക്ക് നേരിട്ട് ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍- 0495 2320694.
ടെന്‍ഡര്‍ ക്ഷണിച്ചു
പയ്യോളി ടി.എസ്.ജി.വി.എച്ച്.എസ്.എസ് സ്കൂളില്‍ സയന്‍സ് ലാബിലേക്ക് ലാബ് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് മുദ്ര വച്ച ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വകരിക്കുന്ന വിലാസം പ്രിന്‍സിപ്പല്‍, ടി.എസ്.ജി.വി.എച്ച്.എസ്.എസ് പയ്യോളി, വി.എച്ച്്.എസ്.ഇ വിഭാഗം തിക്കോടി (പി.ഒ), 673529. ടെന്‍ഡറുകള്‍ സ്വീകരിക്കുന്ന അവസാന തീയ്യതി സെപ്റ്റംബര്‍ 6. ഫോണ്‍- 9847868979.