Trending

കൃഷ്ണ കഥകളുടെവർണ്ണക്കാഴ്ചയായി ശോഭാ യാത്രകൾ ബാലഗോകുലങ്ങളുടെ ആഭിമുഖ്യത്തിൽ നടന്ന ശോഭയാത്രകൾ നേർ കാഴ്ചയായി

കുന്ദമംഗലം: കുന്ദമംഗലം മണ്ഡലത്തിൽ പന്ത്രണ്ട് കേന്ദ്രങ്ങളിൽ ശോഭയാത്രയും കുന്ദമംഗലം ടൗണിൽ മഹാശോഭയാത്രയും നടന്നു. മുറിയനാൽ , പന്തീർപാടം, നൊച്ചി പൊയിൽ, മലയൊടിയാവുമ്മൽ , ചൂലാംവയൽ, വലിയടം, കോരങ്കണ്ടി, വടക്കുംതല , കാരന്തൂർ കോട്ടാം പറമ്പ്, പെരിങ്ങൊളം, ഒഴയാടി എന്നിവിടങ്ങളിൽ നിന്നുള്ള ശോഭയാത്രകൾ ഐഐഎം ഗെയിറ്റിന് സമീപം സംഗമിച്ചു. മഹാശോഭയാത്ര ആഘോഷ കമ്മറ്റി രക്ഷാധികാരി കെ.പി വസന്തരാജ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. കീഴ്പ്പോട്ടിൽ രവീന്ദ്രൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ആഘോഷ കമ്മറ്റി അധ്യക്ഷൻ കൃഷ്ണദാസ് ദ്വാരകാപുരി അധ്യക്ഷ വഹിച്ചു. ശ്രീരാജ് പന്തീർപാടം, ടി.പി സുരേഷ്, തളത്തിൽ ചക്രായുധൻ തുടങ്ങിയവർ സംബന്ധിച്ചു. ചെത്തു കടവിൽ നടന്ന ശോഭായാത്രയിൽ പടനിലം, പിലാശ്ശേരി, പൊയ്യ ,ചെത്തു കടവ്,കുരിക്കത്തുർ ,വര്യട്ട്യാക്ക് തുടങ്ങിയ 7 കേന്ദ്രങ്ങളിൽ നിന്നാരംഭിച്ച ശോഭായാത്രകൾ അമ്പലപടി ക്ഷേത്രത്തിൽ സമാപിച്ചു. ബാലചന്ദ്രൻ കൈപ്പച്ചാറ്റിൽ , ദേവൻ നമ്പൂതിരി , വൈശാഖ്, പ്രവീൺ പടനിലം നേതൃത്വം നൽകി

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!