കൊറോണ മൂലം ഉണ്ടായ ഈ വറുതിയുടെ ഓണക്കാലത്ത് സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്ക് ഓണ കൈനീട്ടവുമായി പെരിങ്ങളം ഹയർ സെക്കൻഡറി സ്ക്കൂളിലെ എൻ എസ് യൂണിറ്റ്. സാമ്പത്തിക പരാധീനത അനുഭവിക്കുന്ന കുട്ടികൾക്ക് എൻ എസ് എസ് കുട്ടികൾ സമാഹരിച്ച തുകയും അധ്യാപകരുടെ സംഭാവനയും ചേർത്ത് ഒൻപത് വിദ്യാർത്ഥികൾക്ക് ആയിരം രൂപ വീതം നൽകി.കുട്ടികളുടെ സ്വകര്യതയെ മാനിച്ച് കുട്ടികളുടെ അക്കൗണ്ടിലേക്ക് നേരിട്ട് തുക ട്രാൻഫർ ചെയ്ത് കൊടുക്കുകയായിരുന്നു. ഒരുമയുടെ ഓണം എന്ന സന്ദേശം പ്രാവർത്തികമാക്കി അധ്യാപകർ കണ്ടെത്തിയതും വിദ്യാർത്ഥികൾ ക്ലാസ് ടീച്ചർമാരുടെ അടുത്ത് നിർദേശിച്ചതുമായ മുഴുവൻ കുട്ടികൾക്കും ഈ ചെറിയ തുക എത്തിക്കാൻ കഴിഞ്ഞതിൻ്റെ സന്തോഷത്തിലാണ് എൻ എസ് വളണ്ടിയർമാരും അധ്യാപകരും..
ഓണ കൈനീട്ടവുമായി പെരിങ്ങളം ഗവ ഹയർ സെക്കൻഡറി സ്കൂളിലെ എൻ എസ് യൂണിറ്റും അധ്യാപകരും

