ഹോം സിനിമ സ്വീകരിച്ചതിന് പ്രേക്ഷകര്‍ക്ക് നന്ദിയുമായി ഇന്ദ്രന്‍സ്. ‘ഒരുപാട് സന്തോഷം, ഒരായിരം നന്ദി’ എന്നാണ് താരം ഫേസ്ബുക്കില്‍ കുറിച്ചത്. ചിത്രത്തില്‍ ഒലിവര്‍ ട്വിസ്റ്റ് എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചിരിക്കുന്നത്.
അതേസമയം ഹോം 2021ലെ മികച്ച സിനിമകളില്‍ ഒന്നാണ് എന്നാണ് പ്രേക്ഷകരുടെ അഭിപ്രയം, ഒപ്പം തന്നെ ഇന്ദ്രന്‍സിന്റെ അഭിനയം ഗംഭീരമായിരുന്നു എന്നും പ്രേക്ഷകർ പറയുന്നു .
മലയാളത്തില്‍ നിന്നും ഹൃദയത്തില്‍ തങ്ങി നില്‍ക്കും വിധമുള്ള ഒരു ഫീല്‍ ഗുഡ് ചിത്രമാണ് ഹോം. സിനിമയിലെ സീനുകള്‍ എല്ലാം തന്നെ സ്വന്തം ജീവിതവുമായി വളരെ ബന്ധമുള്ളതാണ്. ചിത്രത്തിലെ അഭിനേതാക്കള്‍ എല്ലാം തന്നെ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത് എന്നാണ് ട്വിറ്ററില്‍ പ്രേക്ഷകര്‍ പങ്കുവെച്ച പ്രതികരണം.
സിനിമയുടെ നീളം അല്‍പം കൂടിപ്പോയി എന്ന അഭിപ്രായവും ചിലര്‍ പറയുന്നുണ്ട്. എങ്കിലും കൂടുതലും മികച്ച പ്രതികരണങ്ങള്‍ തന്നെയാണ് ഹോമിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഫ്രൈഡെ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിർമ്മിച്ച ചിത്രത്തിന്റെ സംവിധായകൻ റോജിന്‍ തോമസാണ് . നീല്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ പ്രജീഷ് പ്രകാശാണ്. രാഹുല്‍ സുബ്രഹ്‌മണ്യമാണ് ചിത്രത്തില്‍ സംഗീതം ഒരുക്കിയിരിക്കുന്നത്. 2013ല്‍ പുറത്തിറങ്ങിയ ഫിലിപ്സ് ആന്റ് മങ്കി പെന്‍ എന്ന ചിത്രത്തിന്റെ അതേ ടീമാണ് ഹോം എന്ന ചിത്രവും ഒരുക്കുന്നത്.
ശ്രീനാഥ് ഭാസി, മഞ്ജു പിള്ള, നസ്ലിന്‍, വിജയ് ബാബു, ജോണി ആന്റണി, മണിയന്‍പിള്ള രാജു, ശ്രീകാന്ത് മുരളി, കെപിഎസി ലളിത, അജു വര്‍ഗ്ഗീസ്, പ്രിയങ്ക നായര്‍, മിനോണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍.
2021 മെയിലാണ് ചിത്രം തിയറ്റര്‍ റിലീസ് ചെയ്യുമെന്നായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊവിഡ് രണ്ടാം തംരംഗത്തോടെയാണ് ചിത്രത്തിന് റിലീസ് മാറ്റിവെക്കേണ്ടി വന്നത്.

