ബാഴ്സലോണയുടെ പരിശീലകനായി ഹോളണ്ട് പരിശീലകൻ റൊണാൾഡ് കോമൻ ചുമതലയേറ്റു. കോമൻ പരിശീലക ചുമതലയേറ്റെടുത്തതായി ബാഴ്സലോണ ഔദ്യോഗികമായി അറിയിച്ചു. ക്രൈഫിനു കീഴിൽ കളിച്ച ബാഴ്സലോണയുടെ ഇതിഹാസ ടീമിലെ അംഗമായിരുന്ന കോമൻ.
സെറ്റിയൻ പൂർണ്ണ പരാജിതനായതോടെയാണ് കോമൻ പരിശീലക സ്ഥാനത്തേക്ക് നിർബന്ധിതനാവുന്നത്. നേരത്തെ ഇദ്ദേഹത്തെ ബാഴ്സലോണയിൽ എത്തിക്കാൻ വലിയ രീതിയിലുള്ള ശ്രമം നടന്നുവെങ്കിലും. താൻ ഏറെ സ്നേഹിക്കുന്ന ക്ലബിനെ കഷ്ടകാലത്തിൽ നിന്ന് കരകയറ്റുക ആകും കോമന്റെ ആദ്യ ലക്ഷ്യം.
1989 മുതൽ 1995 വരെ ബാഴ്സലോണയിൽ കളിച്ചിരുന്ന റൊണാൾഡ് കോമൻ ബാഴ്സക്ക് ഒപ്പം 10 കിരീടങ്ങൾ നേടിയിരുന്നു.