Entertainment News

ഗോവ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച വെബ് സീരീസിന് പുരസ്കാരം;പ്രഖ്യാപിച്ച് അനുരാഗ് താക്കൂർ

ഈ വർഷം മുതൽ ഗോവ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച വെബ് സീരീസിന് പുരസ്കാരം.ഐഎഫ്എഫ്ഐയിലെ പുതിയ മത്സര വിഭാഗം കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂർ ഇന്നലെ ട്വിറ്ററിലൂടെ പ്രഖ്യാപിച്ചു

ദൃശ്യ മേഖലയിൽ ഏറെ കഴിവുള്ളവരുള്ള ഇടമാണ് ഇന്ത്യ. ലോകത്തെ നയിക്കാൻ തയ്യാറുള്ള, ഒരു കോടി സ്വപ്നങ്ങളുള്ള, ഉയർച്ചയും അഭിലാഷവുമുള്ള ഒരു പുതിയ ഇന്ത്യയുടെ കഥ പറയാൻ ഞാൻ നിങ്ങളെ സ്വാ​ഗതം ചെയ്യുന്നു. കലാപരമായ മികവ്, മികച്ച കഥപറച്ചിൽ, സാങ്കേതിക വൈദഗ്ധ്യം, സ്വാധീനം എന്നിവ ഉൾക്കൊള്ളുന്ന വെബ് സീരീസുകൾ 2023 ​ഗോവ ഐഎഫ്എഫ്ഐയിൽ പ്രദർശിപ്പിക്കും. ഏതെങ്കിലും ഒടിടി പ്ലാറ്റ്‌ഫോമിൽ സംപ്രേക്ഷണം ചെയ്യുന്ന യഥാർത്ഥ വെബ് സീരീസിനാണ് പുരസ്കാരം നൽകുന്നത്.

ഇന്ത്യയിലെ ഒടിടി മേഖലയെ പ്രോത്സാഹിപ്പിക്കുക, പുതിയ സൃഷ്ടികൾ ഉണ്ടാകുക, ഇന്ത്യൻ ഭാഷകളിലെ ഉള്ളടക്കം പ്രോത്സാഹിപ്പിക്കുക, അസാധാരണമായ കഴിവുകളെ തിരിച്ചറിയുക, ഒടിടി വ്യവസായത്തിന്റെ വളർച്ചയും നവീകരണവും പ്രോത്സാഹിപ്പിക്കുക എന്നീ കാര്യങ്ങളാണ് പുരസ്കാരം ലക്ഷ്യമിടുന്നതെന്നും മന്ത്രി ട്വീറ്റ് ചെയ്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!