Trending

നീറ്റ് വിവാദം; ആയൂര്‍ മാര്‍ത്തോമാ കോളജില്‍ വിദ്യാര്‍ഥി- യുവജന സംഘടനകളുടെ പ്രതിഷേധത്തില്‍ സംഘര്‍ഷം, ലാത്തി ചാര്‍ജ്

നീറ്റ് എക്‌സാം എഴുതാനെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രമഴിപ്പിച്ച് പരിശോധന നടത്തിയ സംഭവത്തില്‍ കൊല്ലം ആയൂര്‍ മാര്‍ത്തോമാ കോളജില്‍ വിദ്യാര്‍ഥി- യുവജന സംഘടനകളുടെ പ്രതിഷേധത്തില്‍ സംഘര്‍ഷം. കെ എസ് യു പ്രവര്‍ത്തകര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞു. ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവര്‍ത്തകര്‍ ക്യാമ്പസിനുള്ളിലേയ്ക്ക് തള്ളിക്കയറി. എബിവിപി പ്രവര്‍ത്തകര്‍ കോളേജിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ത്തു.

പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. നീറ്റ് പരീക്ഷാനടത്തിപ്പുമായി ബന്ധപ്പെട്ട് കോളജിന്റെ ഭാഗത്തുനിന്നും തെറ്റായ നടപടികള്‍ ഉണ്ടായിട്ടില്ലെന്ന് ഇന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അധികൃതര്‍ അറിയിച്ചിരുന്നു. അതിന് പിന്നാലെയായിരുന്നു വിദ്യാര്‍ഥി സംഘടനകളുടെ മാര്‍ച്ച്. ആദ്യം പ്രതിഷേധവുമായി എത്തിയത് യൂത്ത് കോണ്‍ഗ്രസ് – കെഎസ് യു പ്രവര്‍ത്തകരാണ്. ഇവര്‍ ക്യാംപസിനകത്തേക്ക് പ്രവേശിപ്പിച്ചതോടെ പൊലീസ് ലാത്തിവീശി.

അതിനിടെ ചില പ്രവര്‍ത്തകര്‍ കോളജിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ക്കുകയായിരുന്നു. പിന്നീടാണ് എബിവിപി – എസ്എഫ്ഐ പ്രവര്‍ത്തകര്‍ എത്തിയത്. ഇവരും ക്യാംപസിനകത്തേക്ക് കയറിയതോടെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നു. നിരവധി വിദ്യാര്‍ഥികള്‍ക്ക്് പരിക്കേറ്റു. വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകര്‍ പൊലീസിന് നേരെ കല്ലെറിയുകയും ചെയ്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!