പെഗാസസ് വിവാദം പുകയുന്നതിനിടെ, സ്‌പൈവെയർ ഉപയോഗിച്ച് ചോർത്തപ്പെട്ട ഫോണുകളുടെ വിശദാംശങ്ങൾ പുറത്ത് വന്നു.കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഫോണും ചോര്‍ത്തിയതായിയാണ് റിപ്പോര്‍ട്ട്. രാഹുല്‍ ഗാന്ധിയുടെ രണ്ടു ഫോണുകളാണ് ചോര്‍ത്തലിന് വിധേയമായതെന്ന് വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാഹുല്‍ ഗാന്ധിക്ക് പുറമേ അദ്ദേഹത്തിന്റെ അഞ്ചു സുഹൃത്തുക്കളുടെ ഫോണുകളും ചോര്‍ത്തലിന് വിധേയമായിട്ടുണ്ട്. രാഷ്ട്രീയവുമായി യാതൊരുവിധ ബന്ധവുമില്ലാത്തവരാണ് ഈ അഞ്ചുപേര്‍.
രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ, ടിഎംസി നേതാവ് അഭിഷേക് ബാനർജി തുടങ്ങിയവർ പട്ടികയിലുണ്ട്. അന്നത്തെ തെരഞ്ഞെടുപ്പ് കമ്മീഷണർ അശോക ലവാസ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്, പ്രഹ്ലാദ് സിങ് പട്ടേൽ, വസുന്ധര രാജെ സിന്ധ്യയുടെ പ്രൈവറ്റ് സെക്രട്ടറി സഞ്ജയ് കച്ച്‌റൂ, പ്രവീൺ തോഗാഡിയ, സഭയിൽ വിശദീകരണം നൽകിയ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് എന്നിവരുടെ ഫോണും ചോർത്തിയിട്ടുണ്ട്.
ഇസ്രായേല്‍ ചാര സോഫ്റ്റ് വെയറായ പെഗാസസ് ഉപയോഗിച്ച് ഇന്ത്യയിലെ മന്ത്രിമാരും ജഡ്ജിമാരും അടക്കമുള്ളവരുടെ ഫോണുകള്‍ ചോര്‍ത്തിയതായി ആദ്യം സൂചന പുറത്തുവിട്ടത് സുബ്രഹ്മണ്യന്‍ സ്വാമിയാണ്. വിവിധ തലങ്ങളില്‍ പ്രമുഖരായ 300 പേരുടെ ഫോണുകള്‍ ചോര്‍ത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ഈ പട്ടികയില്‍ രാഹുല്‍ ഗാന്ധിയും ഉള്‍പ്പെടുന്നു എന്നതാണ് പുതിയ വെളിപ്പെടുത്തല്‍.
2018 മുതലാണ് രാഹുലിന്റെ ഫോണ്‍ ചോര്‍ത്താന്‍ തുടങ്ങിയത്. രാഹുലിന്റെ ഫോണ്‍ ചോര്‍ത്താന്‍ തുടങ്ങിയ സമയത്ത് രാഹുല്‍ മൊബൈല്‍ കാര്യമായി ഉപയോഗിച്ചിരുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

