നടി രജീഷ വിജയൻ തെലുങ്കിലേക്ക്. രവി തേജ നായകനാകുന്ന രാമ റാവു ഓൺ ഡ്യൂട്ടി ചിത്രത്തിലൂടെ രജീഷ അരങ്ങേറ്റം കുറിക്കുന്നത്. നടി തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്.
രവി തേജയുടെ 68ാമത്തെ ചിത്രമാണ് രാമ റാവു ഓൺ ഡ്യൂട്ടി. ജൂലൈ ഒന്നിന് ഹൈദരാബാദിൽ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. പുതുമുഖം ശരത് മന്ദവയാണ് ചിത്രം ചെയ്യുന്നത്.

മലയാളത്തിൽ ‘ഖൊ ഖൊ’ എന്ന ചിത്രവും രജിഷയുടേതായി അടുത്തിടെ റിലീസ് ചെയ്തിരുന്നു. ആസിഫിനൊപ്പം അഭിനയിക്കുന്ന എല്ലാം ശരിയാകും, ഫഹദ് നായകനാവുന്ന മലയൻകുഞ്ഞ്, തമിഴിൽ കാർത്തിക്ക് ഒപ്പം അഭിനയിക്കുന്ന സർദാർ എന്നിവയാണ് റിലീസിനൊരുങ്ങുന്ന മറ്റ് രജിഷ ചിത്രങ്ങൾ.

