Trending

പോലീസ് ചമഞ്ഞ് അതിഥി തൊഴിലാളി യിൽ നിന്ന് പണം തട്ടിയ രണ്ട് പേർ പോലീസ് പിടിയിൽ

കോഴിക്കോട്: തട്ടിപ്പ്ഡെപ്യൂട്ടി കമ്മീഷണറുടെ കാര്യാലയത്തില്‍ ജോലിക്ക് വന്ന അതിഥി തൊഴിലാളിയില്‍നിന്ന്. പോലീസാണെന്ന രീതിയിൽ പണം തട്ടിയെടുത്തത്.
അത്തോളിയില്‍നിന്നാണ് രണ്ടുപേരുംപിടിയിലായത്.
അത്തോളി പുനത്തില്‍ത്താഴം വീട്ടിലെ ജാബിര്‍, ഉള്ള്യേരി നാറാത്ത്് തൊണ്ടിപുറത്ത് വീട്ടിൽ ഫൈസല്‍ കെ കെ എന്നിവരാണ് കസബ പോലീസ് അറസ്റ്റ് ചെയ്തത്. ജൂലൈ ആറിന് നടന്ന സംഭവത്തില്‍ ഉത്തര്‍പ്രദേശ് സ്വദേശി അഖിലേഷ് യാദവില്‍ നിന്ന്പതിനൊന്നായിരം രൂപയാണ് തട്ടിയെടുത്തത്.രഹസ്യ വിവരത്തെ തുടര്‍ന്ന് അത്തോളിയിലെത്തിയ എസ് ഐ സിജിത്തും സംഘവും ഇന്ന് പ്രതികളെകസ്റ്റഡിയിലെടുത്തു.
പോലീസ് ക്ലബ്ബിന് മുന്നില്‍
ഇന്റീരിയൽ ജോലിക്ക് വന്ന ഉത്തര്‍പ്രദേശുകാരന്‍ അഖിലേഷ് യാദവിന്റെ പരാതിയിലാണ് പോലീസ് നടപടി. ഈ മാസം ആറാം തീയതിയാണ് സംഭവം. രാത്രി 8.25 ന് ഭക്ഷണം വാങ്ങി പാവമണി റോഡിലെ പോലീസ് ക്ലബ്ബിന് എതിര്‍വശം എത്തിയപ്പോള്‍ ആക്ടിവ സ്‌കൂട്ടറിലെത്തിയ രണ്ട് പേര്‍ അഖിലേഷിനെ തടഞ്ഞു. പോലീസാണെന്നും ഐഡന്റിറ്റി കാര്‍ഡ് കാണിക്കാനാവശ്യപ്പെടുകയും ചെയ്തു.
കഞ്ചാവാണോ എന്ന് ചോദിച്ച് പഴ്‌സ് പരിശോധിച്ചു
കഞ്ചാവാണോ എന്ന് ചോദിച്ചു കൊണ്ട് കീശയില്‍ നിന്ന് പഴ്‌സെടുത്ത് പരിശോധിച്ചു. അതിലുണ്ടായിരുന്ന 11000 രൂപയെടുത്ത ശേഷം അഖിലേഷിനെ തള്ളി മാറ്റി ഇവര്‍ കടന്നു കളഞ്ഞു. സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ ഒരു വെള്ള ആക്ടിവ സ്‌കൂട്ടറില്‍ വന്ന രണ്ട് പേരാണ് കുറ്റകൃത്യം ചെയ്തതെന്ന് വ്യക്തമായി.
വെള്ള ആക്ടീവ കേന്ദ്രീകരിച്ച് അന്വേഷണം..
സി സി ടിവിയില്‍ ദൃശ്യമായ വെള്ള ആക്ടീവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ അത്തോളിയില്‍ പ്രതികളെന്ന് സംശയിക്കുന്നവരെ കുറിച്ച് രഹസ്യവിവരം ലഭിച്ചു. പോലീസിന്റെ തന്ത്രപൂര്‍വമുള്ള നീക്കം ഫലം കണ്ടു.
വേറെയും കേസുകളില്‍ പ്രതികള്‍…
ബീവറേജ് ഔട്ട്‌ലെറ്റ് കുത്തി തുറന്ന് പതിനെട്ട് ലക്ഷം രൂപ മോഷ്ടിച്ച കേസ് ഉള്‍പ്പടെ നിരവധി കേസുകളില്‍ പ്രതിയാണ് ജാബിര്‍. എലത്തൂര്‍ കോഴിക്കടയില്‍ നിന്നും പണം തട്ടിയ കേസിലെ കൂട്ടുപ്രതിയാണ് ഫൈസല്‍.
കേസന്വേഷണത്തിന് പിറകില്‍ ഇവര്‍…
ജില്ലാ പോലീസ് ആസ്ഥാനത്തിന് സമീപം നടന്ന കുറ്റകൃത്യം അന്വേഷിക്കുന്നതിനായി ഡെപ്യൂട്ടി കമ്മീഷണര്‍ സുജിത്ത് ദാസ് എസ്, അസിസ്റ്റൻറ് കമ്മീഷണർ എ ജെ ബാബു മേല്‍നോട്ടത്തില്‍ കസബ പോലീസ് ഇന്‍സ്‌പെക്ടര്‍ പ്രജീഷ് എന്‍, കസബ എസ് ഐ സിജിത്ത് വി, എ എസ് ഐ മാരായ സന്തോഷ് കുമാര്‍, മനോജ്, സീനിയര്‍ സി പി ഒ രമേഷ് ബാബു എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തിയത്

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!