Trending

അന്താരാഷ്ട്ര കോൺഫറൻസിൽ മികവ് തെളിയിച്ച് മെംസ് വിദ്യാർത്ഥികൾ

കുന്ദമംഗലം : അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റം ഫോർ ഗേൾസിൻ്റെയും ഗ്ലോബൽ യങ്ങ്
റിസർച്ച് അക്കാഡമി (GYRA) ആഭിമുഖ്യത്തിൽ മുംബൈയിൽ വെച്ച് നടന്ന അന്താരാഷ്ട്ര കോൺഫറൻസിൽ, ഇൻ്റർനാഷണൽ റിസേർച്ച് കോൺഫറൻസ് ഫോർ ചിൽഡ്രൻസ് (IRCC) കാരന്തൂർ മെംസ് ഇൻറർനാഷണൽ സ്കൂൾ വിദ്യാർത്ഥികൾ ഒരിക്കൽ കൂടി തങ്ങളുടെ മികവ് തെളിയിച്ചു .

250 ൽ അധികം സ്കൂളുകളിൽ നിന്നായി ആയിരക്കണക്കിന് വിദ്യാർത്ഥികളും സയൻറിസ്റ്റുകളും പങ്കെടുത്ത കോൺഫറൻസിൽ കാരന്തൂർ മെംസ് ഇൻറർനാഷണൽ സ്കൂളിൽ നിന്നുള്ള 25 വിദ്യാർത്ഥികൾ വിവിധ വിഷയങ്ങളിൽ 18 പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

പ്രൈമറി തലത്തിൽ ഹൈഫ ഹനൂൻ, ഡാനിഷ് നാസർ, മുഹമ്മദ് ഇഷാൻ ,മുഹമ്മദ് ഫവാസ് ,ഫാത്തിമ മുഖ്നിയ തുടങ്ങിയവർ പ്രബന്ധങ്ങൾ അവതരിപ്പിച്ച് അഭിമാനകരമായ നേട്ടങ്ങൾക്ക് അർഹരായി.

മുഹമ്മദ് മംനൂർ ,മുഹമ്മദ് ഷയാൻ ,മുഹമ്മദ് ഹാഷീർ അലി തുടങ്ങിയവർ മിഡിൽ സ്കൂൾ വിഭാഗത്തിൽ പോസ്റ്റർ അവതരണം നടത്തി ഒന്നാം സ്ഥാനത്തിന് അർഹരായി.

സ്കൂളിലെ 20 ഓളം അധ്യാപകരാണ് വിദ്യാർത്ഥികൾക്ക് ആവശ്യമായ പരിശീലനം നൽകിയത്. സ്കൂൾ വൈസ് പ്രിൻസിപ്പൽ സുഹൈൽ ഷൗക്കത്ത് ,പ്രോഗ്രാം ചീഫ് കോഡിനേറ്റർ സെനിൻ അഹമ്മദ് , ചീഫ് മെൻ്റർ ഹാനിയ ഉസ്മാൻ , അധ്യാപകരായ സജ്നു ,ഹാദിയ , തുടങ്ങിയവർ വിദ്യാർത്ഥികളെ അനുഗമിച്ചു.

മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർത്ഥികളെ മർക്കസ് മാനേജ്മെൻറും സ്കൂൾ അധികൃതരും അഭിനന്ദിച്ചു. ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദ് ഷാഫി, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അബ്ദുൽ ഗഫൂർ സഖാഫി, വൈസ് പ്രിൻസിപ്പൽ സുഹൈൽ ഷൗക്കത്ത്, മോറൽ ഹെഡ് ഹുസൈൻ സഖാഫി, എന്നിവർ സംസാരിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!