National News

കനത്ത മഴയിൽ മുങ്ങി ചെന്നൈ നഗരം ;വിമാനങ്ങൾ വഴിതിരിച്ചുവിട്ടു; ആറ് ജില്ലകളിൽ സ്കൂൾ അവധി

ഇന്നലെ അർധരാത്രി മുതൽ പെയ്യുന്ന ശക്തമായ മഴയിൽ മുങ്ങി തമിഴ് നാട്ടിലെ ചെന്നൈ അടക്കമുള്ള പ്രദേശങ്ങൾ.കനത്ത മഴയെ തുടർന്ന് പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഓൾഡ് മഹാബലിപുരം റോഡിൽ വെള്ളം കയറി ഗതാഗതം തടസപ്പെടുകയും ആർ കെ റോഡിൽ മരം റോഡിലേക്ക് വീഴുകയും ചെയ്തു.

നഗരത്തിൽ ചിലയിടങ്ങളിൽ മഴ തുടരുകയാണ്. മഴ മുന്നറിയിപ്പുള്ള ചെന്നൈ, ചെങ്കൽപട്ട്, കാഞ്ചീപുരം, തിരുവള്ളൂർ ജില്ലകളിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. കൂടാതെ, റാണിപ്പേട്ട്, വെല്ലൂർ ജില്ലകളിലെ സ്‌കൂളുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

മോശം കാലാവസ്ഥ കാരണം ദുബൈ – ചെന്നൈ വിമാനം ബംഗളൂരുവിലേക്ക് വഴി തിരിച്ചു വിട്ടു. ചെന്നൈ വിമാനത്താവളത്തിൽ നിന്നുള്ള വിമാനങ്ങൾ വൈകുകയാണ്. പത്ത് വിമാനങ്ങൾ ബംഗളൂരുവിലേക്ക് വഴി തിരിച്ചു വിട്ടു. ചെന്നെയിൽ നിന്ന് പുറപ്പെടേണ്ട ഒൻപത് വിമാനങ്ങൾ 3 മുതൽ 6 മണിക്കൂർ വരെ വൈകുമെന്നാണ് പുറത്ത് വരുന്ന വിവരം.

ജൂൺ 21 വരെ ചെന്നൈയിലെ വിവിധ ജില്ലകളിൽ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!