അഗ്നിപഥിനെ ചൊല്ലി കേന്ദ്ര സർക്കാർ പ്രതിരോധത്തിലായിരിക്കെെ വിവാദ പരാമർശവുമായി കേന്ദ്ര ടൂറിസം മന്ത്രിയും ബിജെപി നേതാവും കൈലാഷ് വിജയവാർഗിയ.ബിജെപി ഓഫീസുകളിൽ കാവൽക്കാരെ ആവശ്യമാണെങ്കിൽ അഗ്നിവീർമാർക്ക് മുൻഗണന നൽകും എന്ന പരാമർശമാണ് അദ്ദേഹം നടത്തിയത്.മധ്യപ്രദേശിലെ ഇൻഡോറിൽ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് കൈലാഷ് വിജയവാർഗിയ ഇക്കാര്യം വെളിപ്പെടുത്തിയത്. . പ്രസ്താവന സാമൂഹിക മാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ കൈലാഷ് വിജയ‍്‍വർഗിയക്കെതിരെ രൂക്ഷ വിമർശനവുമായി വിവിധ രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തി. രാജ്യത്തെ യുവത്വത്തെ അപമാനിക്കരുതെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ ട്വീറ്റ് ചെയ്തു. യുവാക്കൾ ഊണും ഉറക്കവുമില്ലാതെ ശാരീരിക്ഷ പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നത് ബിജെപി ഓഫീസുകൾക്ക് കാവൽ നിൽക്കാനല്ല എന്ന് കെജ്‍രിവാൾ വ്യക്തമാക്കി.
'अगर मुझे BJP ऑफिस में सिक्योरिटी रखना है तो मैं अग्निवीर को प्राथमिकता दूंगा'
— News24 (@news24tvchannel) June 19, 2022
: कैलाश विजयवर्गीय #Agnipath #Agniveers pic.twitter.com/vS3kO1gzV4
മികച്ച അച്ചടക്കവും അനുസരണയും ഉള്ളവരായിരിക്കും അഗ്‌നിവീറുകളെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അമേരിക്കയിലും ചൈനയിലും ഫ്രാൻസിലുമെല്ലാം കരാർ അടിസ്ഥാനത്തിൽ സൈനികരെ റിക്രൂട്ട് ചെയ്യുന്നുണ്ട്. നമ്മുടെ സൈന്യത്തിൽ റിട്ടയർമെന്റ് പ്രായം കൂടുതലാണ്. അത് കുറച്ചുകൊണ്ടുവരാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നതെന്നും കൈലാഷ് വെളിപ്പെടുത്തി.
നെഞ്ചിൽ അഗ്‌നിവീർ എന്ന ബാഡ്‌ജോടെയായിരിക്കും അവർ സൈന്യത്തിൽനിന്ന് വിരമിക്കുക. പിന്നീട് ബി.ജെ.പി ഓഫീസിൽ സുരക്ഷാജീവനക്കാരുടെ ആവശ്യമുണ്ടെങ്കിൽ അഗ്‌നിവീറുമാർക്കു മാത്രമായിരിക്കും പ്രഥമ പരിഗണനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.