Local News

ലഹരി സംഘത്തിനെതിരെ വാർത്ത നൽകിയ മാധ്യമ പ്രവർത്തകന് ഭീഷണി ലഭിച്ച സംഭവം;ഇത്തരം പ്രവണതകൾ അപലപനീയമെന്ന് എം എൽ എ,പ്രതിഷേധം അറിയിച്ച് വിവിധ നേതാക്കൾ

വെണ്ണക്കാട് തൂക്കുപാലത്തിന് സമീപത്തിരുന്ന് ലഹരി ഉപയോഗിക്കുകയായിരുന്ന യുവാക്കളെ വിലക്കുകയും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തതിന് പ്രവാസിയായ യുവാവിനെ മർദിച്ച വാർത്ത നൽകിയ സംഭവത്തിൽ കുന്ദമംഗലം ന്യുസ് ജനശബ്ദംന്യുസ് ചീഫ് എഡിറ്ററും പ്രസ്സ് ക്ലബ് പ്രസിഡന്റുമായ എം സിബഗത്തുള്ളക്കെതിരെ വന്ന ഭീഷണിയിൽ പ്രതിഷേധം.കുന്ദമംഗലം നിയോജക മണ്ഡലം എം എൽ എ അഡ്വ പി ടി എ റഹീം,കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി അനിൽകുമാർ,പ്രസ് ക്ലബ് സെക്രട്ടറി ഹബീബ് കാരന്തൂർ തുടങ്ങിയവരാണ് പ്രതിഷേധം രേഖപ്പെടുത്തിയത്.

ഒരു ടൂറിസ്റ്റ് കേന്ദ്രം പോലെ ആളുകൾ വന്ന് സന്ദർശിക്കുന്ന ഇടമാണ് വെണ്ണക്കട് തൂക്കുപാലം.അവിടെ ഇത്തരം ലഹരി സംഘങ്ങളുടെ ചെയ്തികൾ ഒരിക്കലും അനുവദിക്കുന്നതല്ല കൂടാതെ മാധ്യമ പ്രവർത്തകർക്ക് നേരെ ഉണ്ടാകുന്ന ഇത്തരം പ്രവണതകൾ അപലപനീയമാണെന്നും സ്ഥലം എം എൽ എ പി ടി എ റഹീം പറഞ്ഞു.വിഷയത്തിൽ ശക്തമായ നടപടി പോലീസ് സ്വീകരിക്കണമെന്നും എം എൽ എ ആവശ്യപ്പെട്ടു.

വിഷയത്തിൽ ഇന്ന് വൈകീട്ട് വെണ്ണക്കാട് തൂക്കുപാലത്തിന് സമീപം നാട്ടുകാരുടെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നുണ്ട് കൂടാതെ കുന്ദമംഗലം പ്രസ് ക്ലബ്ബിന്റെ പ്രതിഷേധ പ്രകടനം ഇന്ന് വൈകീട്ട് 5.30 ന് കുന്ദമംഗലത്ത് വെച്ച് നടത്തുന്നു.സംഭവത്തിൽ ഓൺലൈൻ വാർത്ത കൂട്ടായ്മയായ ഒമാക്ക് കോഴിക്കോട് ജില്ലാ കമ്മിറ്റിയും കേരള പത്രപ്രവർത്തക അസോസിയേഷനും,വിവിധ പ്രിന്റ് ഓൺലൈൻ മാധ്യമങ്ങളും വിവിധ രാഷ്ട്രീയ സാമൂഹ്യ സംഘടനകളും പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് ഈ വാർത്ത നൽകിയതിനെതിരെ ചീഫ് എഡിറ്ററുടെ ഫോണിലേക്ക് രണ്ടു തവണ ഫോണിലൂടെ ഭീഷണി ലഭിച്ചത് തുടർന്ന് പരാതിയുമായി മുന്നോട്ട് പോകാൻ തീരുമാനിക്കുകയായിരുന്നു.വിഷയത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!