National News

രാജ്യവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല; പൊലീസ് അന്വേഷണവുമായി സഹകരിക്കും ; ഐഷ സുൽത്താന

ലക്ഷദ്വീപ് ജനതക്ക് നീതി ലഭിക്കുംവരെ പോരാട്ടം തുടരുമെന്ന് ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താന. രാജ്യവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും പൊലീസ് അന്വേഷണവുമായി സഹകരിക്കുമെന്നും അവർ നെടുമ്പാശേരിയിൽ പറഞ്ഞു.

രാജ്യദ്രോഹ കേസിൽ കവരത്തി പൊലീസിന് മുന്നിൽ ഹാജരാകാൻ ലക്ഷദ്വീപിലേക്ക് പോകുന്നതിന് വിമാനത്താവളത്തിൽ എത്തിയതായിരുന്നു ഐഷ സുൽത്താന. മുൻകൂർ ജാമ്യം തേടി ഹൈകോടതിയെ സമീപിച്ച ഐഷയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ കോടതി ആവശ്യപ്പെട്ടിരുന്നു. അറസ്റ്റ് ചെയ്യണമെങ്കിൽ കോടതിയുടെ അനുവാദം വാങ്ങണമെന്നും അറസ്റ്റ് രേഖപ്പെടുത്തിയാലും അഭിഭാഷകന്‍റെ സാന്നിധ്യത്തിൽ വെച്ചുമാത്രമേ ചോദ്യം ചെയ്യാവൂ എന്നും കോടതി നിർദേശിച്ചു .

ഐഷ നാളെ 4.30ന് അന്വേഷണ സംഘത്തിന് ഹാജരാകും. അഭിഭാഷകനൊപ്പമാണ് ഐഷ ലക്ഷദ്വീപിലേക്ക് പോകുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!