പ്രവാസികള്‍ക്കും അപേക്ഷിക്കാവുന്ന നിരവധി സര്‍ക്കാര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് ദുബായ്. 30,000 ദിര്‍ഹം വരെ (ആറു ലക്ഷം രൂപ) ശമ്പളമുള്ള വിവിധ ജോലികളിലേക്കാണ് സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചത്. ദുബായ് ഹെല്‍ത്ത് ഡിപ്പാര്‍ട്‌മെന്റ്, ദുബായ് കള്‍ച്ചര്‍, പ്രൊഫഷണല്‍ കമ്യൂണിക്കേഷന്‍സ് കോര്‍പറേഷന്‍, ദുബായ് സിവില്‍ ഡിഫന്‍സ്, ദുബായ് ഫൈനാന്‍ഷ്യല്‍ ഓഡിറ്റ് അതോറിറ്റി, ദുബായ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി, ദുബായ് ഏവിയേഷന്‍ ഡിപ്പാര്‍ട്‌മെന്റ്, ദുബായ് കമ്യൂണിറ്റി ഡവലപ്‌മെന്റ് അതോറിറ്റി എന്നിവയിലെ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചതെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു
തസ്തികകളും ഒഴിവുകളും
ഫിനാന്‍ഷ്യല്‍ ഓഡിറ്റര്‍ ഫിനാല്‍ഷ്യല്‍ ഓഡിറ്റ് അതോറിറ്റി, ഓഡിറ്റ് സംബന്ധിച്ച എല്ലാ കാര്യങ്ങളും നിര്‍വഹിക്കാനുള്ള ശേഷി. യോഗ്യത: അക്കൗണ്ട്‌സ് അല്ലെങ്കില്‍ ഫിനാന്‍സില്‍ ബിരുദം
മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജിസ്റ്റ് ദുബായ് ആരോഗ്യവകുപ്പ്, ബി.എസ്‌സി ബിരുദവും മൂന്നുവര്‍ഷ പരിചയവും, ശമ്പളം പതിനായിരം ദിര്‍ഹത്തില്‍ താഴെ
അസി. മെഡിക്കല്‍ ഫിസിസിസ്റ്റ് ദുബൈ ഹോസ്പിറ്റല്‍, ദുബൈ ആരോഗ്യ വകുപ്പ്, ബന്ധപ്പെട്ട മേഖലയില്‍ ബിരുദാനന്തര ബിരുദം.
ടാലന്റ് പൂള്‍ ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി.
സീനിയര്‍ രജിസ്ട്രാര്‍ ഓഫ് ഒബ്‌സ്‌റ്റെട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി ദുബൈ ആരോഗ്യ വകുപ്പ്, അംഗീകൃത മെഡിക്കല്‍ സ്‌കൂളില്‍ നിന്നുള്ള ബിരുദം.
സീനിയര്‍ സ്‌പെഷലിസ്റ്റ് ദുബൈ ആരോഗ്യ വകുപ്പ്, ബിരുദാനന്തര ബിരുദവും ഹെല്‍ത്ത് പോളിസി, ഹെല്‍ത്ത് കെയര്‍ അഡ്മിനിസ്‌ട്രേഷന്‍, പബ്ലിക് ഹെല്‍ത്ത്, ഹെല്‍ത്ത് സയന്‍സസ് അല്ലെങ്കില്‍ അനുബന്ധ മേഖലകളില്‍ എട്ടു വര്‍ഷത്തിലേറെ പരിചയം.
സൈക്കോളജി പ്രാക്ടീഷണര്‍ ദുബൈ ഡയബറ്റിസ് സെന്റര്‍, ദുബൈ ആരോഗ്യ വകുപ്പ്, സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം.
ഫാമിലി മെഡിസിന്‍ സ്‌പെഷലിസ്റ്റ് രജിസ്ട്രാര്‍ മെഡിക്കല്‍ ഫിറ്റ്‌നസ്, ദുബൈ ആരോഗ്യ വകുപ്പ്, അംഗീകൃത മെഡിക്കല്‍ സ്‌കൂളില്‍ നിന്നുള്ള ബിരുദം അല്ലെങ്കില്‍ തത്തുല്യമായത്.
സീനിയര്‍ സ്‌പെഷ്യലിസ്റ്റ് നെറ്റ്‌വര്‍ക്ക് ആന്‍ഡ് സെക്യൂരിറ്റി, സ്മാര്‍ട്ട് ദുബൈ ഗവണ്‍മെന്റ്, യോഗ്യത: കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദം അല്ലെങ്കില്‍ തത്തുല്യമായത്.
സ്റ്റാഫ് നഴ്‌സ് അല്‍ മന്‍സര്‍ ഹെല്‍ത്ത് സെന്റര്‍, ദുബൈ ആരോഗ്യവകുപ്പ്, യോഗ്യത ബിഎസ്‌സി അല്ലെങ്കില്‍ നഴ്‌സില്‍ തുല്യയോഗ്യത, ഡിഎച്ച്എ ലൈസന്‍സ്, രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം.
അണ്‍മാന്‍ഡ് ഏരിയല്‍ വെഹിക്കിള്‍ സിസ്റ്റം സീനിയര്‍ സ്‌പെഷ്യലിസ്റ്റ് ദുബൈ വ്യോമയാന വകുപ്പ്. ഇലക്ട്രോണിക് ക്ലാസ്, ടെലികോം എഞ്ചിനീയറിങ് എന്നിവയില്‍ ഏഴു വര്‍ഷത്തെ പരിചയം.
മാനേജര്‍ ഇന്‍ഫ്രാസക്ചര്‍ ആന്‍ഡ് ടെക്‌നിക്കല്‍ സപ്പോര്‍ട്ട് ദുബൈ കള്‍ച്ചര്‍, ഐടി, കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദം. അല്ലെങ്കില്‍ തത്തുല്യ യോഗ്യത.